ന്യൂദല്‍ഹി- മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലേക്കുള്ള അസംബ്ലി തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടുത്ത ദിവസം പ്രഖ്യാപിച്ചേക്കും. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയുടെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാനങ്ങളില്‍ നടത്തിയ പര്യടനം കഴിഞ്ഞ ദിവസം പൂര്‍ത്തിയായി.
ഇന്ന് അറോറ മറ്റു അംഗങ്ങളുമായി കൂടിയാലോചനകള്‍ നടത്തും. ഒക്ടോബറിലാണ് ഈ സംസ്ഥാനങ്ങളിലെ സര്‍ക്കാറിന്റെ കാലാവധി പൂര്‍ത്തിയാവുന്നത്. മഹാരാഷ്ട്രയില്‍ രണ്ടു ഘട്ടമായും ഹരിയാനയില്‍ ഒറ്റ ഘട്ടമായും തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. കഴിഞ്ഞ തെരഞ്ഞെടുപ്പ് ജാര്‍ഖണ്ഡില്‍ അഞ്ചു ഘട്ടങ്ങളായാണ് നടന്നത്. ഇത്തവണ അതേ രീതി തന്നെ പിന്തുടരുമോയെന്ന് വ്യക്തമല്ല.