മക്ക- സൗദി ഗവൺമെന്റിന്റെ ഇസലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിന് കീഴിൽ മക്കയിൽ നടക്കുന്ന കിംഗ് അബ്ദുൽഅസീസ് ഖുർആൻ പാരായണ മന:പാഠ മത്സരത്തിൽ ഷഹീൻ എടത്തനാട്ടുകര ഫൈനൽ റൗണ്ടിൽ പ്രവേശിച്ചു. 146 മത്സരാർത്ഥികളിൽ രണ്ടാം റൗണ്ടിലേക്ക് തൊണ്ണൂറോളം പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് നടക്കുന്ന അവസാന റൗണ്ടിൽ ആദ്യ മത്സരാർത്ഥിയായാണ് ഷഹീൻ ഇന്ത്യയെ പ്രതിനിധീകരിക്കും. ഇന്ത്യയിൽനിന്ന് മത്സരത്തിൽ പങ്കെടുക്കുന്ന ഏക വ്യക്തി കൂടിയാണ് ദൽഹി ജാമിഅഃ മില്ലിയ്യ യൂണിവേഴ്‌സിറ്റിയിൽ എം.എ.സോഷ്യോളജി വിദ്യാർത്ഥിയായ ഷഹീൻ എടത്തനാട്ടുകര കോട്ടപ്പള്ള പാറോക്കാട്ട് ഹംസയുടെയും സക്കീനയുടെയും മകനാണ്.