റിയാദ് - ഇന്ത്യ സന്ദർശിക്കുന്ന സൗദി പൗരന്മാർ വിസ ഇഷ്യൂ ചെയ്തിട്ടുണ്ടെന്ന് സൗദി അറേബ്യയിൽ നിന്ന് യാത്ര തിരിക്കുന്നതിനു മുമ്പായി ഉറപ്പു വരുത്തണമെന്ന് മുംബൈ സൗദി കോൺസുലേറ്റ് ആവശ്യപ്പെട്ടു. ഇ-വിസ നേടി ഇന്ത്യ സന്ദർശിക്കുന്നവർ വിസ അന്തിമമായി ഇഷ്യൂ ചെയ്തിട്ടുണ്ടെന്ന് നന്നായി ഉറപ്പു വരുത്തണം. ഇന്ത്യയിലെത്തുമ്പോൾ നാടുകടത്തപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മുംബൈ സൗദി കോൺസുലേറ്റ് പറഞ്ഞു.