ഹൈദരാബാദ്- നിയന്ത്രണം വിട്ട കാർ കോഫി ഷോപ്പിനു മുകളിലേക്ക് പറന്നു കയറിയുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഹൈദരാബാദിലെ രാജീവ് രഹധാരി സംസ്ഥാന പാതയിലാണ് അപകടം. അതിവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് നാൽപത് അടി ഉയരമുള്ള കോഫി ഷോപ്പിനു മുകളിലേക്ക് പറന്നു കയറുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മൂന്നംഗ കുടുംബത്തെ നാൽപത് മിനുട്ടിനു ശേഷമാണു രക്ഷപ്പെടുത്തിയത്. ഇവരുടെ പരിക്കുകൾ ഗുരുതരമാണ്. കാർ ഡ്രൈവർ നാർസിങ് ബുഷാർ, ഇദ്ദേഹത്തിന്റെ ഭാര്യ സ്വരൂപ, മകൻ വിജയ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. അമിത വേഗതയിലായിരുന്ന കാറിന്റെ നിയന്ത്രണം വിട്ടതോടെയാണ് കാർ പറന്നു കയറിയതെന്ന് പോലീസ് പറഞ്ഞു. പിന്നീട് വലിയ ക്രയിൻ എത്തിച്ചാണ് കെട്ടിടത്തിന് മുകളിൽ നിന്നും കാർ താഴെയിറക്കിയത്.