തിരുവനന്തപുരം- മദ്യലഹരിയില്‍ വാഹനമോടിച്ച് മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ ഐ.എ.എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമനേയും വഫ ഫിറോസിനേയും ട്രോളുന്ന കൂട്ടത്തില്‍ ശ്രീറാം സമൂഹത്തിന് മികച്ച സന്ദേശം നല്‍കുന്ന അഭിമുഖവും.
വാഹനാപകടങ്ങളില്‍ പെടുന്നവരെ ഉടന്‍ ആശുപ്രതിയിലെത്തിക്കണമെന്നും നമ്മള്‍ ഒരിക്കലും കേസില്‍ കുടുങ്ങില്ലെന്നും ശ്രീറാം ഉണര്‍ത്തുന്ന ചാനല്‍ അഭിമുഖമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
നമ്മള്‍ ഓടിച്ച വാഹനം ഇടിച്ചിട്ടാലും അയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്ന പറയുന്ന ശ്രീറാം നിറയെ സിസടിവി ക്യാമറകള്‍ ഉള്ളതിനാല്‍ രക്ഷപ്പെടാനാവില്ലെന്നും ചൂണ്ടിക്കാണിക്കുന്നു.
നമ്മള്‍ ഇടിച്ചിട്ടയാളെ കൊണ്ടുപോയില്ലെങ്കിലും കേസില്‍ പെടും. അയാളുടെ ജീവന്‍ രക്ഷപ്പെട്ടാല്‍ കുറ്റകൃത്യത്തിന്റെ തീവ്രത കുറയും. ഒരുളുടെ എല്ലൊടിയുന്നതും മരിച്ചുപോകുന്നതും രണ്ടും രണ്ടാണ്. വേഗം ആശുപത്രിയില്‍ കൊണ്ടുപോകേണ്ടത് നമ്മുടെ ആവശ്യമാണ്. നമ്മളാണ് ഇടിച്ചതെങ്കില്‍ ആദ്യം തന്നെ എടുത്തു ആശുപത്രിയില്‍ കൊണ്ടുപോകണം. അങ്ങനെ ആശുപത്രിയില്‍ എത്തിച്ചതു കൊണ്ട് കേസില്‍ പെടുന്ന പ്രശ്‌നമില്ല. ധൈര്യമായി ആളുകളെ രക്ഷിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്യുന്നു.