മസ്‌കത്ത്- ഒമാന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് ഇനി 77 രാഷ്ട്രങ്ങളില്‍ വിസ ഇല്ലാതെ പ്രവേശിക്കാം. സമീപ കാലത്ത് വിവിധ രാജ്യങ്ങളാണ് ഒമാനി പൗരന്‍മാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ സംവിധാനം ഏര്‍പ്പെടുത്തിയത്. വരും നാളുകളില്‍ കൂടുതല്‍ രാഷ്ട്രങ്ങള്‍ ഈ സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ ഒമാന്‍ പാസ്‌പോര്‍ട്ട് കൂടുതല്‍ ശക്തമാകും.
പാസ്‌പോര്‍ട്ട് ശക്തിയില്‍ ആഗോള തലത്തില്‍ 67–ാം സ്ഥാനത്താണ് ഒമാനെന്ന് 2019 ഹെന്‍ലി പാസ്‌പോര്‍ട്ട് പട്ടിക വ്യക്തമാക്കുന്നു. വിസയില്ലാതെ എത്ര രാജ്യങ്ങളില്‍ പ്രവേശിക്കാമെന്നതിന്റെ അടിസ്ഥാനത്തിലാണ് പാസ്‌പോര്‍ട്ടിന്റെ ശക്തി കണക്കാക്കുക.
199 രാഷ്ട്രങ്ങളുടെ പാസ്‌പോര്‍ട്ടുകളുടെ സ്ഥാനമാണ് പട്ടികയില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. ജപ്പാന്‍, സിംഗപ്പൂര്‍ പാസ്‌പോര്‍ട്ടുകളാണ് ആദ്യ സ്ഥാനങ്ങളില്‍. വിസയില്ലാതെ രണ്ട് രാഷ്ട്രങ്ങളുടെയും പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 189 രാഷ്ട്രങ്ങളിലേക്ക് പ്രവേശനം സാധ്യമാകും. ആഗോള തലത്തില്‍ 20–ാം സ്ഥാനത്തുള്ള യു.എ.ഇ പാസ്‌പോര്‍ട്ടാണ് മേഖലയില്‍ ഒന്നാം സ്ഥാനത്ത്.