ഹൈദരാബാദ്- മദ്യ ലഹരിയിൽ ഡ്യൂട്ടി പോലീസുകാരനെ കയറിപ്പിടിച്ചു ഉമ്മ വെച്ച യുവാവിനെ പോലീസ് പിടികൂടി. ഹിന്ദു ഫെസ്റ്റിവൽ നടക്കുന്നതിനിടെയാണ് സംഭവം. ബോണാലു ഫെസ്റ്റിവൽ ഘോഷയാത്രക്കിടെ മദ്യ ലഹരിയിലായിരുന്ന ഭാനു എന്ന യുവാവ് ഡ്യൂട്ടിയിലായിരുന്ന സബ് ഇൻസ്‌പെക്ടർ മഹേന്ദ്രയെ കയറിപിടിക്കുകയും ഉമ്മ വെക്കുകയുമായിരുന്നു. സംഭവത്തിൽ പിടികൂടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.