Sorry, you need to enable JavaScript to visit this website.

തനിമ മലയാളി ഹാജിമാർക്ക്  സ്വീകരണം നൽകി

മക്കയിൽ തനിമയുടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന വളണ്ടിയർ സംഘം കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖിനൊപ്പം. 
മക്കയിൽ മെഹ്‌റമില്ലാതെ എത്തിയ വനിതാ ഹാജിമാരെ സ്വീകരിക്കുന്ന തനിമ വനിതാ വളണ്ടിയർമാർ. 

മക്ക - ഇന്ത്യൻ ഹജ്ജ് മിഷൻ മുഖേന മക്കയിലെത്തിയ ആദ്യ മലയാളി ഹാജി സംഘത്തിന് മക്കയിൽ തനിമ വളണ്ടിയർ വിംഗ്  സ്വീകരണം നൽകി. ഈത്തപ്പഴം, ജ്യൂസ്, ബിസ്‌കറ്റ്, തസ്ബീഹ് മാല തുടങ്ങി നിരവധി സമ്മാനങ്ങൾ നൽകിക്കൊണ്ടായിരുന്നു സ്വീകരണം. സ്ത്രീകളും, കുട്ടികളും, പുരുഷന്മാരുമടങ്ങുന്ന വളണ്ടിയർമാർ ഹാജിമാരെ സ്വീകരിക്കാനുണ്ടായിരുന്നു. ഹാജിമാരെ അവരുടെ റൂമുകളിൽ എത്തിക്കുന്നതിനും, ബാഗുകൾ കണ്ടെത്തുന്നതിനും, ഉംറ നിർവഹിക്കുന്നതിനും വളണ്ടിയർർ ഹാജിമാരെ സഹായിച്ചു. 
നോൺമെഹ്‌റം ഹാജമാർക്കും തനിമ വനിതാ വിങ് പ്രത്യേകം സ്വീകരണമൊരുക്കി. നോൺമെഹ്‌റം ഹാജിമാരുടെ (വനിതകൾ) താമസസ്ഥലങ്ങളിൽ പുരുഷൻമാർക്ക് പ്രവേശനമില്ലാത്തതിനാൽ ഹജ്ജ് മിഷൻ ഉേദ്യാഗസ്ഥരുടെ പ്രത്യേക ആവശ്യപ്രകാരം തനിമ വനിതാ വളണ്ടിയർമാർ മണിക്കൂറുകളോളം അവർക്കുവേണ്ടി സേവനമനുഷ്ഠിച്ചു. ഹറമിൽ കൊണ്ട് പോയി ആദ്യ ഉംറ ചെയ്യിപ്പിക്കുവാനും, ഭാഷാ വിവർത്തനം ചെയ്തു കൊടുക്കുവാനും, മറ്റു മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുവാനും വനിതാ വളണ്ടിയർമാരുടെ സാന്നിദ്ധ്യം ഏറെ അനുഗ്രഹമായതായി ഹാജിമാർ പറഞ്ഞു.
തനിമ വളണ്ടിയർമാർ അസീസിയയും ഹറമും കേന്ദ്രീകരിച്ചുകൊണ്ട് വിവിധ വകുപ്പുകളുടെ കീഴിൽ ആദ്യ ഹാജി മക്കയിലെത്തിയത് മുതൽ സേവനനിരതരാണ്. 


പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത്, മക്കയിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന മെഡിക്കൽ ജീവനക്കാരെ ഉപയോഗപ്പെടുത്തി പ്രത്യക മെഡിക്കൽ വിംഗിനു രൂപം നൽകി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി തനിമ പ്രസിഡന്റ് അബ്ദുൾ ഹകീം ആലപ്പുഴ അറിയിച്ചു. 
സ്വീകരണ പരിപാടികൾക്ക് വളണ്ടിയർ കൺവീനർ ശമീൽ ചേന്ദമംഗല്ലൂർ, അഷ്‌റഫ് വെള്ളിപ്പറമ്പ്, റഫീഖ് കുറ്റിച്ചിറ, ഇബ്രാഹിം വടക്കാങ്ങര, തസ്‌നീം കുറ്റിയാടി, അദ്‌നാൻ തിരൂർ, മിന്ന ശമീൽ, കമറുന്നീസ ബുഷൈർ, സുനീറ ബഷീർ, ജുനൈന അദ്‌നാൻ, റജുല ഷമീർ എന്നിവർ നേതൃത്വം നൽകി.

 

 

Latest News