ഹായില്‍ - തോക്കു കൊണ്ട് കളിക്കുന്നതിനിടെ നാലു വയസുകാരന്‍ വെടിയേറ്റ് മരിച്ചു. സൗദി അറേബ്യയിലെ ഹായില്‍ അല്‍സംറാ ഡിസ്ട്രിക്ടിലാണ് സംഭവം. നാലും അഞ്ചും വയസായ കുട്ടികള്‍ പിതാവിന്റെ എയര്‍ ഗണ്‍ ഉപയോഗിച്ച് വീട്ടിനകത്ത് കളിക്കുന്നതിനിടെയാണ് ദുരന്തം.
കളിക്കിടെ അഞ്ചു വയസുകാരന്‍ തോക്കിന്റെ കാഞ്ചി വലിക്കുകയും ഇളയ സഹോദരന് വെടിയേല്‍ക്കുകയുമായിരുന്നു. നെഞ്ചിന് വെടിയേറ്റ ബാലനെ ഉടന്‍ തന്നെ ബന്ധുക്കള്‍ ആശപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.