നദിക്കു കുറുകെ ഒരു പാലം. പാലത്തിനു മുകളിലൂടെ പോകുന്ന വാഹനങ്ങൾ പാതിവഴിയിൽ അപ്രത്യക്ഷമാകുന്നു. വാഹനങ്ങൾ എവിടേക്കു പോകുന്നെന്ന പ്രഹേളിക സൃഷ്ടിച്ച് സോഷ്യൽ മീഡിയയിൽ അമ്പരപ്പ് തീർക്കുകയാണ് ഈ വൈറൽ വീഡിയോ.
Yes, the traffic just disappears. pic.twitter.com/XPcGrzadu5
— Daniel (@DannyDutch) 29 June 2019
വാഹനങ്ങൾ കാണാതാകുന്നു എന്ന തലക്കെട്ടോടെ ഡാനിയേൽ ഡച്ച് എന്നയാളാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. 70,000ത്തോളം പേർ കണ്ട വീഡിയോയിലെ ചോദ്യത്തിന് ഉത്തരം തേടി തല ചൊറിയുകയാണ് സോഷ്യൽ മീഡിയ.
എന്നാൽ, യഥാർത്ഥത്തിൽ, അതൊരു പാലമല്ലെന്നും ഷൂട്ട് ചെയ്ത ടെറസ് ദൃശ്യത്തിന്റെ കുറുകെ വരുന്നത് കൊണ്ട് റോഡിന്റെ ബാക്കി കാണാത്തതാണെന്നുമുള്ള സത്യം കണ്ടെത്താനും പലർക്കും കഴിഞ്ഞിട്ടുണ്ട്.
ഒരു പാർക്കിങ് ഏരിയയുടേതാണ് ടെറസ്.
The video has been shot from the roof of a terrace. The water & dirt accumulation gives the appearance of a river & the terrace wall appears like a bridge
— DCP (@ab041937) 29 June 2019