ഹായില്‍ - നഗരത്തിന്റെ കിഴക്കു ഭാഗത്തെ പ്രവേശന കവാടത്തില്‍ കൂട്ടിയിടിച്ച രണ്ടു ലോറികള്‍ കത്തിനശിച്ചു. ഇന്ധന ടാങ്കറും ഭക്ഷ്യവസ്തുക്കള്‍ കയറ്റിയ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇരു ലോറികളിലും തീ പടര്‍ന്നുപിടിക്കുകയായിരുന്നു. ഡ്രൈവര്‍മാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഇന്ധന ടാങ്കറിലാണ് ആദ്യം തീ പടര്‍ന്നുപിടിച്ചത്. ടാങ്കറില്‍ ഇന്ധന ചോര്‍ച്ചയുണ്ടായി വൈകാതെ രണ്ടാമത്തെ ലോറിയിലും തീ പടര്‍ന്നു. ടാങ്കറിലുണ്ടായ ഇന്ധന ചോര്‍ച്ച റോഡില്‍ വിശാലമായ പ്രദേശത്ത് തീ പടര്‍ന്നുപിടിക്കുന്നതിന് ഇടയാക്കി. അപകടത്തെ തുടര്‍ന്ന് റോഡ് അടച്ചിരുന്നു ഏറെ നേരം പണിപ്പെട്ടാണ് സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണച്ചത്.