തിരുവനന്തപുരം- വാണിജ്യ സര്‍ട്ടിഫിക്കറ്റുകളുടെ യു.എ.ഇ എംബസി സാക്ഷ്യപ്പെടുത്തല്‍ ഇനിമുതല്‍ നോര്‍ക്ക റൂട്ട്‌സ് മുഖേന. ജൂലായ് ഒന്നു മുതലാണ് ഈ സംവിധാനം.
നോര്‍ക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകള്‍ മുഖാന്തരം ഇത് ചെയ്യാം. ചേംബര്‍ ഓഫ് കൊമേഴ്‌സും സെക്രട്ടറിയേറ്റിലെ ആഭ്യന്തര വകുപ്പും സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അറ്റസ്റ്റേഷനും യു.എ.ഇ എംബസി അറ്റസ്‌റ്റേഷനും ചെയ്ത് ലഭിക്കും.
പവര്‍ ഓഫ് അറ്റോണി, ട്രേഡ് മാര്‍ക്ക്, ബിസിനസ് ലൈസന്‍സുകള്‍ തുടങ്ങിയ വിവിധ വാണിജ്യ സര്‍ട്ടിഫിക്കറ്റുകളാണ് നോര്‍ക്ക റൂട്ട്‌സ് മുഖേന സാക്ഷ്യപ്പെടുത്തുന്നത്. ഫോണ്‍: 1800 4253939 (ഇന്ത്യയില്‍നിന്ന്), 00918802012345 (വിദേശത്തുനിന്ന്), 04712770557.