Sorry, you need to enable JavaScript to visit this website.

അപ്പോള്‍ വയനാട്ടിലോ? പ്രതിപക്ഷ വിമര്‍ശനത്തിന് വയനാടും കേരളവും ഉയര്‍ത്തിക്കാട്ടി മോഡിയുടെ മറുപടി

ന്യൂദല്‍ഹി- വയനാട്ടിലും പരാജയപ്പെട്ടത് ജനാധിപത്യവും ഇന്ത്യയുമാണോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.  തെരഞ്ഞെടുപ്പില്‍ ജനാധിപത്യവും ഇന്ത്യയും പരാജയപ്പെട്ടുവെന്ന  പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് മറുപടിയായാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.  മാധ്യമങ്ങളെ ബി.ജെ.പി വിലക്കെടുത്തുവെന്ന വിമര്‍ശനത്തെയും കേരളത്തെ ചൂണ്ടിക്കാട്ടിയാണ് മോഡി പ്രതിരോധിച്ചത്. രാജ്യത്ത് പെയ്ഡ് മീഡിയ ഉണ്ടോയെന്നും ഈ യുക്തി കേരളത്തിനും തമിഴ്‌നാടിനും ബാധകമാണോയെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയാറാകുന്നില്ല. ഒരു രാജ്യം, ഒരു വോട്ട് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

രാഷട്രപതി രാം നാഥ് കോവിന്ദ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദി പ്രമേയ ചര്‍ച്ചക്ക് രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു മോഡി.

ജാര്‍ഖണ്ഡില്‍ മുസ്ലിം യുവാവിനെ  ജയ് ശ്രീറാം വിളിപ്പിച്ച്  മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ദുഃഖമുണ്ടെന്നും കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. യുവാവ് കൊല്ലപ്പെട്ടതിനെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും ജാര്‍ഖണ്ഡിനെ  ഒന്നാകെ അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News