കൊളംബോ- ഇന്ത്യയിലേക്ക് 30 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച ആറ് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തതായി ശ്രീലങ്കന്‍ കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
36 നും 53 നും ഇടയില്‍ പ്രായമുള്ള പ്രതികളെ കൊളംബോയിലെ ബണ്ടാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (ബി.ഐ.എ) വെച്ചാണ് അറസ്റ്റ് ചെയ്ത്ത. മലദ്വാരത്തിലും വസ്ത്രങ്ങളിലും ലഗേജിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ ബിസ്‌കറ്റുകളെന്ന്് കസ്റ്റംസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുനില്‍ ജയരത്‌നെ അറിയിച്ചു.
ചെന്നൈയിലേക്കാണ് ഇവര്‍ സ്വര്‍ണ്ണ ബിസ്‌ക്കറ്റകള്‍ കടത്താന്‍ ശ്രമിച്ചത്.
വിമാനത്താവള കസ്റ്റംസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.