റിയാദ് - പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ മരണത്തിന് ഉത്തരവാദികളായ ആന്തൂർ നഗരസഭാ അധികാരികൾക്കെതിരെ മാതൃകാപരമായി ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് പ്രവാസി സാംസ്‌കാരിക വേദി സെൻട്രൽ പ്രോവിൻസ് കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഉത്തരവാദികൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണം. ബന്ധപ്പെട്ട നഗരസഭ അധ്യക്ഷക്കെതിരെ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം.
പാർട്ടിക്കുള്ളിലെ വിഭാഗീയതയുടേയും ഈഗോയിസത്തിന്റേയും കൂടി ഇരയാണ് സാജൻ. പ്രവാസികളുടെ വിഷയത്തിൽ കേവല വാചാടോപങ്ങൾക്കപ്പുറം ആത്മാർത്ഥത കാണിക്കാൻ സർക്കാറുകൾക്കാവാത്തത് കറവപ്പശുക്കളായി മാത്രം പ്രവാസികളെ കാണുന്ന മനോഭാവത്തിന്റേതാണ്.
പ്രവാസ ലോകത്തുനിന്ന് രാഷ്ട്രീയ സ്വാധീനങ്ങളുടെ ഫലമായി കിട്ടിയ ലോക കേരളസഭ പോലുള്ള ഇടങ്ങളിലെ ഓണററി അംഗത്വങ്ങൾ പ്രവാസികൾക്ക് വേണ്ടി ശബ്ദിക്കാൻ ബന്ധപ്പെട്ടവർ ഉപയോഗിക്കണം.
പ്രസിഡന്റ് സാജു ജോർജ് അധ്യക്ഷത വഹിച്ചു. ഖലീൽ പാലോട് പ്രമേയം അവതരിപ്പിച്ചു.