മുംബൈ- പ്രശസ്ത നടനും സ്റ്റണ്ട് സംവിധായകനും ബോളിവുഡ് നടന്‍ അജയ് ദേവ്ഗണിന്റെ അച്ഛനുമായ വീരു ദേവ്ഗണ്‍ അന്തരിച്ചു.ഫിലിം ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ് വിവരം ട്വിറ്ററിലൂടെ പുറത്തു വിട്ടത്. സംസ്‌കാരം വൈകിട്ട് ആറിനാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്യുന്നു.നൂറ്റി അമ്പതോളം ഹിന്ദി ചിത്രങ്ങള്‍ക്കു വേണ്ടി കോറിയോഗ്രാഫിയും സ്റ്റണ്ട് സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. 1999ല്‍ മകന്‍ അജയ് ദേവ്ഗണിനെയും അമിതാഭ് ബച്ചനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത 'ഹിന്ദുസ്ഥാന്‍ കീ കസം' എന്ന സിനിമ ഹിറ്റായിരുന്നു. ക്രാന്തി, സൗരഭ്, സിംഗാസന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വീണ ദേവ്ഗണ്‍ ആണ് ഭാര്യ. അനില്‍ ദേവ്ഗണ്‍, കവിത, നീലം ദേവ്ഗണ്‍ എന്നിവരാണ് മറ്റു മക്കള്‍.