മുംബൈ- ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍വിജയം കരസ്ഥമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അഭിനന്ദിച്ച് ബോളിവുഡ് താരങ്ങള്‍. ശക്തമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് ഒപ്പം നില്‍ക്കുമെന്ന് പ്രധാനമന്ത്രിയെ അഭിനന്ദിച്ചു കൊണ്ട് നടന് സല്മാന് ഖാന് ട്വിറ്ററില്‍ കുറിച്ചു.
നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലും മാര്‍ഗനിര്‍ദേശങ്ങളിലും രാജ്യം മുന്നോട്ട് കുതിക്കുമെന്ന് പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങളറിയിച്ച് നടന് വരുണ്‍ ധവാന് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വ്യക്തമാണെന്നും മോഡിയുടെ നേതൃത്വത്തില്‍ ഇന്ത്യ മുന്നേറുമെന്നും നടാന്‍ അര്ജുന് കപൂറും ട്വീറ്റ് ചെയ്തു. നരേന്ദ്ര മോഡിയുടെ പ്രതികരണം റീ ട്വീറ്റ് ചെയ്ത നടന് അഭിഷേക് ബച്ചനും അഭിനന്ദനം അറിയിച്ചു.