അബുദാബി- ബോളിവുഡ് താരസുന്ദരി ശില്‍പഷെട്ടി അബുദാബിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ പ്രത്യക്ഷപ്പെട്ടത് ആരാധകര്‍ക്ക് അത്ഭുതവും അമ്പരപ്പുമായി. സിനിമകളില്‍നിന്ന് ഏതാണ്ട് വിരമിച്ച്, കുക്കറി ഷോയും ആരോഗ്യ പരിപാലന പരിപാടികളുമായി കഴിയുന്ന ശില്‍പ യു.എ.ഇ തലസ്ഥാനത്തെ സൂപ്പര്‍മാര്‍ക്കറ്റിലെത്തിയതും തന്റെ പരിപാടിക്ക് വേണ്ടുന്ന അസംസ്‌കൃത വസ്തുക്കള്‍ തേടിത്തന്നെ.
അപ്രതീക്ഷിത അതിഥിയെ സൂപ്പര്‍മാര്‍ക്കറ്റില്‍ കണ്ട് ആരാധകര്‍ സുന്ദരിയെ വളഞ്ഞു. ഒരു നോട്ടത്തിനായി പലരും തിരക്കുകൂട്ടി. എത്‌നിക് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന അല്‍ ആദില്‍ ട്രേഡിംഗ് എന്ന സ്ഥാപനത്തിലാണ് ശില്‍പ എത്തിയത്.
ഇവിടെ കണ്ട ചില ഉല്‍പന്നങ്ങള്‍ തന്നെ ശരിക്കും അമ്പരിപ്പിച്ചതായി താരം പറഞ്ഞു. ഇന്ത്യയില്‍ പോലും ലഭിക്കാത്ത തരത്തിലുള്ള ചില ഔഷധപ്പൊടികള്‍ ഇവിടെ കിട്ടി. ഈ മാസം ആറിന് സ്വന്തമായി ഒരു മൊബൈല്‍ ആപ് ആരംഭിക്കാനിരിക്കയാണ് ശില്‍പ. ഫിറ്റ്‌നസ് ആപ് ആണിത്.
യോഗ, ആരോഗ്യകരമായ ഭക്ഷണം എന്നിവ പരിശീലിപ്പിക്കുന്ന ആപ്പായിരിക്കും ഇതെന്നും ശില്‍പ പറഞ്ഞു.