ന്യൂദല്‍ഹി- രണ്ടു വര്‍ഷം മുമ്പ് ഐ.എസ് ഭീകരര്‍ ഇറാഖില്‍ നിന്ന് തട്ടിക്കൊണ്ടു പോയ 39 ഇന്ത്യക്കാര്‍ ജീവിച്ചിരിക്കുന്നുണ്ടെന്നും ഇവരെ രക്ഷപ്പെടുത്താന്‍ വിവിധ രാജ്യങ്ങളുമായി ബന്ധപ്പെട്ടു വരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാണാതായവരുടെ കുടുംബാംഗങ്ങളെ ഈ മാസം ആദ്യം വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കണ്ടിരുന്നു. കാണാതായവരെ കണ്ടെത്താന്‍ സഹായിക്കാന്‍ കഴിയുന്ന എല്ലാ രാജ്യങ്ങളുമായും ബന്ധപ്പെട്ടിട്ടുണ്ട്. സാധ്യമായ എല്ലാ വഴികളും തേടിക്കൊണ്ടിരിക്കുകയാണെന്നും വിദേശകാര്യ വക്താവ് ഗോപാല്‍ ബഗ്‌ലെ പറഞ്ഞു.
ഇപ്പോള്‍ ലഭ്യമായ വിവരം കാണാതായവരെല്ലാം ജീവിച്ചിരിപ്പുണ്ടെന്നാണെന്നും അദ്ദേഹം പറഞ്ഞു. കാണാതായവര്‍ അവസാനമായി തങ്ങളുടെ സംസാരിച്ചത് 2014 ജൂണ്‍ 14 ആയിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഐ എസ് ഭീകരരുടെ പിടിയിലകപ്പെട്ടു എന്നറിയിക്കാനായിരുന്നു വിളിച്ചത്.