Sorry, you need to enable JavaScript to visit this website.

ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതി വടകരയിൽ ജയരാജനെതിരെ 

കോഴിക്കോട്- ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തെ കല്ലെറിഞ്ഞ കേസിലെ പ്രതിയും സി.പി.എം നേതാവുമായ സി.ഒ.ടി നസീർ വടകരയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നു. തലശ്ശേരിയിലെ മുൻ സി.പി.എം കൗൺസിലറായിരുന്നു നസീർ. മാറ്റി കുത്തിയാൽ മാറ്റം കാണാമെന്ന് മുദ്രാവാക്യം മുൻനിർത്തിയാണ് നസീർ മത്സരിക്കാനൊരുങ്ങുന്നത്.

തലശ്ശേരിയിലെ പ്രമുഖ കലാസാസ്‌ക്കാരിക സംഘടനയായ കീവിസിന്റെ പ്രധാന സംഘാടകനാണ് നസീർ. വർഗീയതയും കൊലപാതകവും വർധിച്ച സാഹചര്യത്തിൽ ഇവയ്‌ക്കെതിരായ നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് മത്സരിക്കുന്നതെന്ന് നസീർ വ്യക്തമാക്കി.
പുതിയ ആശയം, പുതിയ രാഷ്ട്ര്ീയം എന്നതാണ് തന്റെ ആശയം. സൗഹാർദപരമായ ഒരു രാഷ്ട്രീയം കേരളത്തിലെത്തണം. അതാണ് ലക്ഷ്യം വയ്ക്കുന്നത്. അക്രമമല്ല, സേവനമാണ് രാഷ്ട്രീയ പ്രവർത്തനമെന്നും നസീർ പറഞ്ഞു. സി.പി.എം നേതാവായിരുന്ന നസീർ പിന്നീട് പാർട്ടി വിട്ടു. എ.എൻ ഷംസീറിനെതിരെ മത്സരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് പിൻമാറി.
 

Latest News