മസ്കത്ത്- ഒമാനിലെ സഹമില്‍ മുജസ്സില്‍ നിര്‍മ്മാണ കമ്പനി ജീവനക്കാരനായിരുന്ന കോഴിക്കോട് വെങ്ങളം സ്വദേശി വട്ടക്കണ്ടി അജി (അജി ബല്‍മ-44) നാട്ടില്‍ അപകടത്തില്‍ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി ഹൈവേയില്‍ കോരപ്പുഴ പാലത്തിനടുത്തു വച്ചുണ്ടായ ബൈക്ക് അപകടത്തിലാണ് മരണം. ഒരാഴ്ച മുമ്പാണ് നാട്ടിലേക്ക് അവധിക്കു പോയത്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. സഹമിലെ പൊതുപ്രവര്‍ത്തകനും വലിയ സുഹൃദ്‌വലയത്തിന് ഉടമയുമായിരുന്നു അജി. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് അംഗമായിരുന്നു.