ജിദ്ദ - മദ്യലഹരിയില്‍ മൂന്നു സൗദി പൗരന്മാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. വീടുകളുടെയും കാറുകളുടെയും 45 താക്കോലുകളും ഒരു കുപ്പി മദ്യവും പ്രതികളുടെ പക്കല്‍ കണ്ടെത്തി. സംശയ സാഹചര്യത്തില്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ട കാറിലെ യാത്രക്കാരുടെ രേഖകള്‍ പട്രോള്‍ പോലീസുകാര്‍ പരിശോധിക്കുകയായിരുന്നു.
അന്വേഷണത്തില്‍ മൂവരും മദ്യലഹരിയിലാണെന്ന് വ്യക്തമായി. തുടര്‍ന്ന് കാറില്‍ നടത്തിയ പരിശോധനയില്‍ ഒരു കുപ്പി മദ്യവും വ്യത്യസ്ത ഇനങ്ങളില്‍ പെട്ട വാഹനങ്ങളുടെയും വീടുകളുടെയും 45 താക്കോലുകളും കണ്ടെത്തി. തുടര്‍ നടപടികള്‍ക്കായി പ്രതികളെ പിന്നീട് അല്‍നുസ്ഹ പോലീസ് സ്റ്റേഷന് കൈമാറി.