ദോഹ- ബുധനാഴ്ച ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ ആരംഭിക്കുന്ന ഖത്തര്‍ ഷോയില്‍ ലോക സുന്ദരി ഐശ്വര്യ റായ് പങ്കെടുക്കും. ഖത്തര്‍ ഷോയുടെ ഔദ്യോഗിക എയര്‍ലൈന്‍ പങ്കാളിയായ ഖത്തര്‍ എയര്‍വേയ്‌സാണ് ഐശ്വര്യറായ് പങ്കെടുക്കുമെന്നു വ്യക്തമാക്കിയത്. പ്രത്യേക ഇന്ത്യ പവിലിയനും ഷോയില്‍ സജ്ജമാക്കുന്നുണ്ട്.
ലോകത്തെ അമൂല്യമായ രത്‌നക്കല്ലുകള്‍, ആഭരണ ശേഖരങ്ങള്‍, വാച്ചുകള്‍ എന്നിവയുടെ പ്രദര്‍ശനവും വില്‍പനയുമാണ് ഈ ഷോ. ചൈനീസ് ഡിസൈനര്‍മാരായ ഗ്രേസ് ചെന്‍, ബ്യൂ ഹാന്‍ ഷു എന്നിവരെയും ഖത്തര്‍ എയര്‍വേയ്‌സ് ഖത്തര്‍ ഷോയ്‌ക്കെത്തിക്കും. ഐശ്വര്യ റായ് ഉള്‍പ്പെടെയുള്ളവരെ ഖത്തര്‍ ഷോയ്‌ക്കെത്തിക്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നു ഖത്തര്‍ എയര്‍വേയ്‌സ് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു.