Sorry, you need to enable JavaScript to visit this website.

10 രൂപയുടെ സാരിക്ക് മാളില്‍ തിക്കും തിരക്കും; നഷ്ടമായത് അഞ്ചു പവന്‍ സ്വര്‍ണവും ആറായിരം രൂപയും!

ഹൈദരാബാദ്- നഗരത്തിലെ സിദ്ദിപേട്ടില്‍ ഒരു ഷോപ്പിങ് മാളിലെ ഓഫര്‍ അറിഞ്ഞ് ആയിരക്കണക്കിന് സ്ത്രീകള്‍ ഇരച്ചെത്തിയത് വലിയ തിക്കും തിരക്കിനുമിടയായി. പലര്‍ക്കും പരിക്കേല്‍ക്കുകയും പണവും സ്വര്‍ണവുമടക്കം നഷ്ടമാകുകയും ചെയ്തു. വെറും പത്തു രൂപയ്ക്ക് സാരി വില്‍ക്കുന്നവെന്ന ഓഫര്‍ അറിഞ്ഞാണ് സിഎംആര്‍ ഷോപ്പിങ് മാളിലേക്ക് ആളുകള്‍ ഇരച്ചെത്തിയത്. തന്റെ അഞ്ചും പവന്‍ സ്വര്‍ണവും ആരായിരം രൂപയും ബാങ്ക് ഡെബിറ്റ് കാര്‍ഡും നഷ്ടമായതായി ഒരു സ്ത്രീ പറഞ്ഞു. പലര്‍ക്കും പലതും നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവമറിഞ്ഞെത്തിയ പോലീസ് തിരക്ക് നിയന്ത്രിച്ചു. മോഷണ പരാതികളെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
 

Latest News