റിയാദ് - സ്കൂളിൽ യന്ത്രത്തോക്കുമായി കയറിയ വിദ്യാർഥിയെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. യന്ത്രത്തോക്കുമായി വിദ്യാർഥി സ്കൂളിനകത്ത് കറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. തുടർന്നാണ് സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചത്. പതിനേഴു വയസ് പ്രായമുള്ള സൗദി വിദ്യാർഥിയാണ് അറസ്റ്റിലായതെന്നും അഫ്ലാജിലെ ലൈലയിൽ സെക്കണ്ടറി സ്കൂളിലാണ് പ്രതി പഠിക്കുന്നതെന്നും പോലീസ് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്ത് ക്രിമിനൽ കേസിൽ വിചാരണ ചെയ്യുന്നതിന് അറ്റോർണി ജനറൽ ശൈഖ് സൗദ് അൽമുഅജബ് ഉത്തരവിട്ടിരുന്നു.