ഹായിൽ - ഹായിൽ, അൽഉല റോഡിൽ കാറുകൾ മുഖാമുഖം കൂട്ടിയിടിച്ച് മറിഞ്ഞ് നാലു പേർ മരിക്കുകയും ഒരു സ്ത്രീക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. റെഡ് ക്രസന്റ് പ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റ വനിതയെ ഹായിൽ കിംഗ് ഖാലിദ് ആശുപത്രിയിലേക്ക് നീക്കിയതായി ഹായിൽ റെഡ് ക്രസന്റ് വക്താവ് സുൽത്താൻ അൽഇബ്രാഹിം പറഞ്ഞു.