ലഖ്നൗ- ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ഹാക് ചെയ്യുന്നതിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കഴിയുമെന്ന് ഹാക്കർമാർ വെളിപ്പെടുത്തിയത്തിന് പിറകെ, ബാലറ്റ് സമ്പ്രദായം തിരികെ കൊണ്ടു വരണമെന്ന ആവശ്യവുമായി ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മായാവതി രംഗത്തെത്തി. ഇത് സംബന്ധമായി മായാവതി പുറത്തിറക്കിയ പ്രസ്താവനയിൽ ലോക് സഭ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീൻ ഉപയോഗിക്കരുത് എന്നു തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
'ഞങ്ങളുടെ വോട്ട്, നിങ്ങളുടെ ഭരണം' എന്നാണ് മായാവതി പ്രസ്താവനയിൽ പറഞ്ഞത്.
സയിദ് ശുജാ എന്ന സൈബർ വിദഗ്ധൻ ഇന്നലെ നടത്തിയ പത്രസമ്മേളനത്തിന് പിറകെയാണ് മമതയുടെ പ്രസ്താവന. അമേരിക്കയിൽ അഭയം തേടിയ ഹാക്കർ ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു പുറത്തു വിട്ടത്. വോട്ടിംഗ് യന്ത്രങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരഞ്ഞെടുപ്പ് ദിവസം ഹാക്ക് ചെയ്യപ്പെട്ടു എന്നായിരുന്നു ശുജാ ആരോപിച്ചത്. താനുൾപ്പെട്ട സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത് എന്നും സംഘാംഗങ്ങളിൽ ചിലർ കൊല്ലപ്പെട്ടുവെന്നും ശുജാ പറഞ്ഞിരുന്നു.
നേരത്തെ, കൊൽക്കത്തയിൽ നടന്ന തൃണമൂൽ കൊണ്ഗ്രെസ്സ് റാലിക്കിടയിൽ ജമ്മു കശ്മീർ മുൻമുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയും വോട്ടിംഗ് യന്ത്രത്തിനെതിരെ മുന്നോട്ട് വന്നിരുന്നു. ഇതേതുടർന്ന്, പ്രതിപക്ഷ പാർട്ടികൾ ചേർന്ന് ഒരു സംയുക്ത സമിതി രൂപീകരിച്ചിരുന്നും. യന്ത്രാത്തെക്കുറിച്ചു പ്രചരിക്കുന്ന ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്ന് സമിതി പരിശോധിക്കുകയും ശേഷം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യമായ നടപടികൾ ആവശ്യപ്പെടുകയും ചെയ്യും.