ന്യൂദൽഹി- 'വേൾഡ് മാർക്കറ്റ് ഇന്ത്യ സമ്മിറ്റിൻറെ ഫിലിപ്പ് കോട്ട്‌ലർ അവാർഡ് ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. 'കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളിൽ വന്ന വാർത്തയാണിത്. സത്യത്തിൽ എന്താണ് ഫിലിപ് കോട്ട്‌ലർ അവാർഡ്? അതറിയാൻ ആദ്യമായി വേൾഡ് മാർക്കെറ്റ് ഇന്ത്യ സമ്മിറ്റ് എന്താണെന്ന് മനസിലാക്കാം. ഗെയിൽ ഇന്ത്യ, ബാബ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ്, റിപ്പബ്ലിക് ടി.വി തുടങ്ങിയ കമ്പനികൾ ഡിസംബറിൽ ദൽഹിയിൽ സംഘടിപ്പിച്ചതാണ് വേൾഡ് മാർക്കറ്റ് ഇന്ത്യ സമ്മിറ്റ്.
ഇതിനു മുൻപുള്ള വർഷങ്ങളിൽ, പരസ്യ രംഗത്തും മാർക്കറ്റിങ് രംഗത്തും മികച്ച പ്രകടനം കാഴ്ച വച്ചവർക്കാണ് സമ്മിറ്റിൽ അവാർഡുകൾ നൽകിയിരുന്നത്. WMS ഗ്രൂപ്പിന്റേയോ WMS18 ന്റെയോ ഇന്റർനെറ്റ് പേജുകളിൽ ഇങ്ങനെയൊരു അവാർഡിനെ പറ്റി കാണാൻ കഴിയില്ല. ഗവണ്മെന്റിന്റെ പത്രക്കുറിപ്പിൽ പോലും അവാർഡ് പ്രഖ്യാപിച്ച ജൂറിയെ കുറിച്ചോ ഇതിനു പിന്നിലുള്ള സ്ഥാപനത്തെയോ പറ്റിയുള്ള വിവരങ്ങൾ കാണാൻ കഴിയില്ല.
പക്ഷേ, ശ്രീ മോഡിക്ക് ലഭിച്ചത്, ഇന്ത്യക്കാർക്ക് അഭിമാന നിമിഷമാണെന്നും അർഹിക്കപെട്ട അവാർഡാണെന്നുമാണ് ഇൻഫോർമേഷൻ ആൻഡ് ബ്രോഡ് കാസ്റ്റിംഗ് മന്ത്രി രാജവർധൻ റാത്തോഡ് പ്രതികരിച്ചത്. റാത്തോഡ് മാത്രമല്ല, സ്മൃതി ഇറാനി, പിയുഷ് ഗോയൽ,വസുന്ധര രാജെ, മണിപ്പുർ മുഖ്യമന്ത്രി ബൈറൺ സിങ് തുടങ്ങിയവരും സോഷ്യൽ മീഡിയയിലൂടെ അഭിനന്ദനം അറിയിച്ചിരുന്നു. പ്രധാനമന്ത്രി ആയതിനു ശേഷം കിട്ടുന്ന ആറാമത്തെ 'ഇന്റർനാഷനൽ അവാർഡ്' ആണിതെന്നായിരുന്നു പിയുഷ് ഗോയൽ പ്രശംസിച്ചത്.
ദൽഹിയിൽ നടന്ന സമ്മിറ്റിന്റെ വെബ്‌സൈറ്റിലുള്ള വിവരങ്ങൾ പ്രകാരം, 2011 ൽ ഫിലിപ് കോട്ട്‌ലർ തുടക്കമിട്ടതാണ് വേൾഡ് മാർക്കറ്റിങ് സമ്മിറ്റ്.
കോട്ട്‌ലർ ഇമ്പാക്റ്റ് എന്ന് പേരിട്ടിരിക്കുന്ന WMS ന്റെ മാർക്കറ്റിങ് ആൻഡ് സെയിൽസുമായി അലിഗഡിലുള്ള സസ്‌ലെൻസ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട്, 3 വർഷത്തേക്ക് സമ്മിറ്റ് നടത്താനായി ഒപ്പിട്ടതായും വെബ്‌സൈറ്റിൽ കാണുന്നുണ്ട്. പക്ഷെ സസ്‌ലെൻസ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് സ്ഥാപിച്ചത് 2017 ലാണ്. തന്റെ പേര് അവാർഡുകൾക്ക് നൽകാനായി കോട്ട്‌ലർ അനുവാദം നൽകിയെന്ന് 2018 ൽ വെബ്‌സൈറ്റിൽ കൂട്ടിച്ചേർത്തിരിക്കുന്നു. കോട്ട്‌ലർ ഇമ്പാക്റ്റും ഐ.ഐ.ടി. ധൻബാദിലെ മാനേജ്‌മെന്റ് സ്റ്റഡീസ് ഡിപ്പാർട്ട്‌മെന്റും ആണ് ഓർഗനസിംഗ് കമ്മിറ്റി എന്നും വെബ്‌സൈറ്റിലുണ്ട്.
കഴിഞ്ഞ ഡിസംബർ 14 ന് ഡൽഹിയിലെ െ്രെപഡ് പ്ലാസ ഹോട്ടെലിൽ വച്ചാണ് സമ്മിറ്റ് നടക്കുന്നത്. ചകഠക ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് ആയിരുന്നു അധ്യക്ഷത വഹിച്ചത്.
മാർക്കറ്റിങ് മികവിനുള്ള കോട്ട്‌ലർ അവാർഡിന് നോമിനേഷൻ നൽകാൻ 1 ലക്ഷം രൂപയായിരുന്നു ഫീസ്. ഇവൻറ് 'പാർട്ട്ണർ'മാരായിരുന്ന
'വിറ്റി ഫീഡി'നും അവാർഡ് കിട്ടി എന്നതാണ് ഇതിൽ രസകരമായ കാര്യം.
മോഡിക്ക് അവാർഡ് നൽകിയ ഫിലിപ് കോട്ട്‌ലർ, പ്രൊഫസർ ജഗദിഷ് സേട്ട് എന്നിവർ, ഈ വിഷയം ട്വീറ്റ് ചെയ്യുകയോ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തുകയോ ചെയ്തില്ല എന്നത് കൗതുകമുണർത്തുന്നു.
WMS ന്റെ വെബ്‌സൈറ്റിലുള്ള പേരുകളിൽ അവാർഡ് കമ്മിറ്റിയിലെ പേരുകാരനായ ഡോ.പ്രമോദ് പഥക് പറയുന്നത്, മോദിക്ക് അവാർഡ് കൊടുത്തതുമായി ബന്ധപ്പെട്ട വിവരങ്ങൾ തനിക്കറിയില്ലെന്നും സസ്‌ലെൻസ് ഇൻസ്റ്റിറ്റിയൂട്ട് ഫൗണ്ടറായ തൗസീഫ് സിയ സിദ്ധിഖിയ്ക്കാണ് ഇത് സംബന്ധിച്ച വിവരമെന്നുമാണ്. എന്നാൽ, 'വളരെ രഹസ്യാത്മകമായ അവാർഡ്' ആണിതെന്നും വിവരങ്ങൾ പങ്കുവയ്ക്കാനാവില്ലെന്നുമാണ് സിദ്ധിഖിയുടെ പ്രതികരണം.