Sorry, you need to enable JavaScript to visit this website.

റെഡ്മി 7 വിപണിയിലേക്ക്

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റെഡ്മി 7 വിപണിയിലേക്ക്. 48 മേഗാ പിക്സൽ കാമറ അടക്കം ഒട്ടേറെ പുതു പുത്തൻ സവിശേഷതകളുള്ള നോട്ട് 7, ചൈനയിലാണ് ആദ്യമായി  പുറത്തിക്കിയിരിക്കുന്നത്. 4,000mAh ബാറ്ററി, പ്രൈമറി സെൻസർ, ബാക്ക് പാനലിൽ ഫിംഗർ പ്രിൻറ് സെൻസർ, മുൻവശത്തും പിറകു വശത്തും 2.5D ഗ്ലാസ് സംരക്ഷണം, വലിയ (6.3") ഡിസ്‌പ്ലെ തുടങ്ങിയവ  റെഡ്മി  പ്രത്യേകതകളാണ്.   സയോമിയിൽ നിന്ന് വേർപെട്ട് ആദ്യമായി റെഡ്മിയുടെ  സ്വന്തം പേരിൽ ഇറങ്ങുന്ന ആദ്യത്തെ സ്മാർട് ഫോൺ എന്ന പ്രത്യേകതയും നോട്ട് 7 നുണ്ട്. 

ചൈനീസ് യെൻ 999 (ഏകദേശം 10,300 ഇന്ത്യൻ രൂപ) ആണ് വില. 3GB RAM + 32GB സ്റ്റോറേജ് ഉള്ളവയ്ക്ക് CNY 1199 (ഏകദേശം 12500 ഇന്ത്യൻ രൂപ) യും  6GB RAM + 64GB സ്റ്റോറേജ് ഉള്ളവയ്ക്ക് CNY 1399 (ഏകദേശം 14500 ഇന്ത്യൻ രൂപ)യുമാണ് വിലയിട്ടിരിക്കുന്ന നോട്ട് 7, ജനുവരി 15  മുതൽ വില്പനയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗോൾഡ്, നീല, കറുപ്പ് തുടങ്ങിയ നിറങ്ങളിൽ ലഭ്യമാണ്.

Latest News