ന്യൂദൽഹി- സർക്കാർ സർവീസുകളിൽ പത്തുശതമാനം സാമ്പത്തിക സംവരണത്തിന് കേന്ദ്രം. ഏതാനും നിമിഷം മുമ്പ് അവസാനിച്ച പ്രത്യേക മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. സർക്കാർ സർവീസുകളിൽ പത്തുശതമാനം സംവരണമാണ് ഏർപ്പെടുത്തുക. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക സമുദായത്തിലെ അംഗങ്ങൾക്കാണ് സംവരണം നൽകുക. വാർഷിക വരുമാനം എട്ടുലക്ഷത്തിൽ കുറവുള്ളവർക്കായിരിക്കും സംവരണം. ഭരണഘടനാഭേദഗതി ആവശ്യമുള്ള സംവരണബിൽ നാളെ പാർലമെന്റിൽ അവതരിപ്പിക്കും. പ്രധാനമന്ത്രി മോഡിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക മന്ത്രിസഭയാണ് പത്തുശതമാനം സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഏറെ പ്രത്യാഘാതമുണ്ടാക്കുന്ന തീരുമാനം ഉടൻ നടപ്പാകുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നാണ് നിയമവിഗദ്ഗർ അഭിപ്രായപ്പെടുന്നത്.