Sorry, you need to enable JavaScript to visit this website.

ചിരിച്ചു തള്ളാന്‍ വരട്ടെ, മോഡി പറഞ്ഞ 15 ലക്ഷം രൂപ എല്ലാവര്‍ക്കും കിട്ടുമെന്ന് കേന്ദ്ര മന്ത്രി

ന്യൂദല്‍ഹി- അതിസമ്പന്നരായ ഉന്നതര്‍ നികുതി വെട്ടിച്ച് വിദേശങ്ങളില്‍ പൂഴ്്ത്തി വച്ച കള്ളപ്പണം തിരികെ എത്തിച്ച്് ഓരോ ഇന്ത്യക്കാരുടേയും ബാങ്ക് അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ വീതം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വാഗ്്ദാനം നല്‍കിയത് 2014ലെ തെരഞ്ഞെടുപ്പു കാലത്താണ്. മറ്റൊരു തെരഞ്ഞെടുപ്പു കൂടി പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോഴും ഈ 15 ലക്ഷത്തിന്റെ കാര്യം എന്തായെന്ന് ചോദ്യം മാത്രം ബാക്കിയാണ്. എന്നാല്‍ ഈ പണം എല്ലാവര്‍ക്കും കിട്ടുമെന്നാണ് കേന്ദ്ര മന്ത്രി രാംദാസ് അതാവാലെ ഇപ്പോള്‍ പറയുന്നത്. ഒറ്റത്തവണയായി നല്‍കാന്‍ കഴിയാത്തതു കൊണ്ടാണത്രെ ഇത്ര താമസം. ഈ പതിയെ പതിയെ എല്ലാവര്‍ക്കും കിട്ടുമെന്നാണ് അദ്ദേഹം പറയുന്നത്. ഇതുവരെ ആര്‍ക്കും ഈ പണം നല്‍കാത്തതിനുള്ള കാരണങ്ങളും മന്ത്രി വിശദീകരിച്ചു. റിസര്‍വ് ബാങ്കിനോട് പണം ആവശ്യപ്പെട്ടത്രെ. എന്നാല്‍ അവര്‍ നല്‍കുന്നില്ലെന്ന് മന്ത്രി. റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിക്കാത്തത് കൊണ്ട് ഇത്രയും പണം സ്വരൂപിക്കാനും കഴിഞ്ഞില്ല. ചില സാങ്കേതിക പ്രശ്‌നങ്ങളും ഉണ്ടെന്നും മന്ത്രി പറഞ്ഞു. 15 ലക്ഷം രൂപ വാഗ്ദാനം നല്‍കിയ കാര്യത്തെ കുറിച്ച് മോഡി പോലും ഒരക്ഷരം മിണ്ടാറില്ല. അതിനിടെയാണ് കാരണങ്ങള്‍ വിശദീകരിച്ച് മന്ത്രി അതാവാലെ രംഗത്തു വന്നിരിക്കുന്നത്. മോഡി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നും പ്രതിപക്ഷം നാലു മാസത്തിനകം നിലംപരിശാകുമെന്നും അദ്ദേഹം എഎന്‍ഐക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

Latest News