Sorry, you need to enable JavaScript to visit this website.

ജിദ്ദയില്‍ പ്രവാസി കലാകാരികളുടെ പ്രദര്‍ശനം ശ്രദ്ധേയമായി

ജിദ്ദ- തനിമ ജിദ്ദ നോര്‍ത്ത് സോണ്‍ വനിതാ വിഭാഗത്തിന്റെ കീഴില്‍ ബാംഗിള്‍സ് ആര്‍ട്‌സ് ക്ലബ് പ്രവാസി കലാകാരികള്‍ക്കായി സംഘടിപ്പിച്ച പ്രദര്‍ശനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 32 പ്രതിഭകള്‍ പങ്കെടുത്ത പ്രദര്‍ശനം കാണാന്‍ നൂറുകണക്കിന് സ്ത്രീകളാണ് ഒഴുകിയെത്തിയത്. നിഗാഹ് 2018 എന്ന പേരില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ ക്രാഫ്റ്റ്, കാലിഗ്രഫി, ഇന്നവേറ്റീവ് ഫുഡ് തുടങ്ങിയ സ്റ്റാളുകള്‍ ഒരുക്കിയിരുന്നു. വനിതകള്‍ സംഘടിപ്പിച്ച മെഗാ പ്രദര്‍ശനത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായിരുന്നു പ്രവേശനം. സ്ത്രീകളുടേയും കുട്ടികളുടേയും കലാപരിപാടികളും ഒരുക്കുയിരുന്നു.
സൗദി മാധ്യമപ്രവര്‍ത്തക സമീറ അസീസ് ഉദ്ഘാടനം ചെയ്തു. ഡോ. ജയശ്രീ, ഡോ. ആമിന അലി, റുക്‌സാന മൂസ, സലീന മുസാഫിര്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.
വനിതകളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമൊരുക്കുകയും അവര്‍ക്ക് പിന്തുണ നല്‍കുകയും പുതിയ പ്രതിഭകളെ കണ്ടെത്തുകയുമായിരുന്നു നിഗാഹ് 2018 ന്റെ ലക്ഷ്യമെന്ന് കണ്‍വീനര്‍ ഷമീന അസീസ് പറഞ്ഞു. പ്രദര്‍ശനത്തിനെത്തിയ ജനക്കൂട്ടം പ്രോത്സാഹന ജനകമാണെന്നും അവര്‍ പറഞ്ഞു.

 

Latest News