ദോഹ- ചെയ്യാത്ത തെറ്റിന് കേരളാ പോലീസ് ജയിലിലടച്ച കണ്ണൂര്‍ കതിരൂര്‍ പുല്ലിയോട് സി.എച്ച് നഗറിലെ താജുദ്ദീന് ഖത്തറിലെ ബിസിനസ് നഷ്ടമായി. കഴിഞ്ഞ ദിവസമാണ് താജുദ്ദീന്‍ ദോഹയില്‍ മടങ്ങിയെത്തിയത്.
മാസങ്ങളായിട്ടും താജുദ്ദീനെ കാണാത്തതിനെ തുടര്‍ന്ന് സ്‌പോണ്‍സര്‍ ബിസിനസ് ഉപേക്ഷിക്കുകയായിരുന്നു. ലക്ഷങ്ങള്‍ മുടക്കി ആരംഭിച്ച റെന്‍ഡ് എ കാര്‍ ബിസിനസ് പൂര്‍ണമായും തകര്‍ന്ന ആഘാതത്തിലാണ് താജുദ്ദീന്‍. പുതിയ ജോലി കണ്ടെത്താനാകുമോ എന്ന ശ്രമത്തിലാണ് അദ്ദേഹം.
ചെയ്യാത്ത കുറ്റത്തിന് ജയിലിലടച്ചതിനെതിരെ നിയമനടപടികള്‍ തുടരുന്നതിനിടയിലാണ് താജുദ്ദീന്‍ ദോഹയിലെത്തിയത്.
താജുദ്ദീന്റെ കഥ വായിക്കാം- കള്ളക്കേസില്‍ കുടുങ്ങിയ പ്രവാസിയുടെ ദുരന്തം