Sorry, you need to enable JavaScript to visit this website.

കെ.എം ഷാജി നിയമസഭാംഗം അല്ലാതായെന്ന് നിയമസഭ സെക്രട്ടറി

തിരുവനന്തപുരം- മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി നിയമസഭാഗം അല്ലാതായെന്ന് കേരള നിയമസഭ സെക്രട്ടറി അറിയിച്ചു. ഈ മാസം 24 മുതൽ ഷാജി നിയമസഭാംഗം അല്ലാതായെന്നും അറിയിപ്പിൽ പറയുന്നു. ഷാജിയുടെ നിയമസഭാംഗത്വം റദ്ദാക്കി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന് സുപ്രീം കോടതിയിൽനിന്ന് സ്‌റ്റേ ലഭിക്കാത്തതിനാലാണ് ഷാജിയുടെ അംഗത്വം റദ്ദാക്കിയതെന്ന് സെക്രട്ടറി പറഞ്ഞു. ഷാജിയുടെ നിയമസഭാംഗത്വം റദ്ദാകില്ലെന്ന് സുപ്രീം കോടതി വാക്കാൽ പരാമർശം നടത്തിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച രേഖ സമർപ്പിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് ഷാജിയുടെ അംഗത്വം റദ്ദായത്. 
അതേസമയം, നിയമസഭ അംഗത്വം റദ്ദാക്കിയുള്ള സംസ്ഥാന ഹൈക്കോടതിയുടെ ഉത്തരവിനെതിരായ സുപ്രീം കോടതി സ്‌റ്റേയുടെ രേഖ ഉടൻ ലഭിക്കുമെന്ന് ലീഗ് കേന്ദ്രങ്ങൾ വ്യക്തമാക്കി. ഇത് നിയമസഭയിൽ സമർപ്പിക്കുമെന്നും വ്യാഴാഴ്ച്ച ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ ഷാജി പങ്കെടുക്കുമെന്നും മുസ്്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് വ്യക്തമാക്കി.
 

Latest News