തായിഫ്- കിഴക്കൻ തായിഫിൽ വീട്ടിനകത്ത് യന്ത്രത്തോക്ക് ഉപയോഗിച്ച് ലക്കും ലഗാനുമില്ലാതെ വെടിയുതിർത്ത സ്വദേശിയെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. സഹോദരനുമായുള്ള തർക്കത്തെ തുടർന്നാണ് ആക്രമണം. സഹോദരന്റെ തുടയിൽ പരിക്കേറ്റിട്ടുണ്ട്. ഒരു സുരക്ഷാ ഉദ്യോഗസ്ഥനും നിസ്സാര പരിക്കുണ്ട്. റെഡ് ക്രസന്റ് ആംബുലൻസിനും വെടിയേറ്റിട്ടുണ്ടെങ്കിലും രക്ഷാപ്രവർത്തകരിൽ ആർക്കും പരിക്കേറ്റില്ല. ആക്രമണ വിവരം ലഭിച്ച ഉടൻ സ്ത്രീകൾ ഉൾപ്പെടെയുള്ള വീട്ടുകാരെ രക്ഷിക്കുന്നതിനായി സുരക്ഷാ വിഭാഗം വീട് വളഞ്ഞു. ഇതോടെ പ്രതി ആയുധം താഴെ വെച്ച് കീഴടങ്ങുകയായിരുന്നു.