Sorry, you need to enable JavaScript to visit this website.

സ്വദേശിവല്‍ക്കരണം വിജയം; സ്വകാര്യമേഖലിയില്‍ സൗദികള്‍ 20 ശതമാനമായി


പരിഷ്‌കരിച്ച മലയാളം ന്യൂസ് ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം


റിയാദ് - സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം 19.4 ശതമാനമായി ഉയർന്നതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) കണക്കുകൾ വ്യക്തമാക്കുന്നു. നാലു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. സൗദിവൽക്കരണം അഞ്ചാം വർഷവും വർധിച്ചുവരികയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. സ്വകാര്യ മേഖലയിൽ സൗദി ജീവനക്കാരുടെ വേതനവും നാലു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തോതിലേക്ക് വർധിച്ചിട്ടുണ്ട്. 
കഴിഞ്ഞ വർഷം മൂന്നാം പാദത്തെ അപേക്ഷിച്ച് ഈ വർഷം മൂന്നാം പാദത്തിൽ സൗദി ജീവനക്കാരുടെ എണ്ണത്തിൽ 1.9 ശതമാനം വർധന രേഖപ്പെടുത്തി. സ്വകാര്യ മേഖലയിൽ ഗോസി രജിസ്‌ട്രേഷനുള്ള സൗദി ജീവനക്കാരുടെ എണ്ണം 17,19,000 ആയി ഉയർന്നു. സൗദി ജീവനക്കാരിൽ 68.3 ശതമാനം പുരുഷന്മാരും 31.7 ശതമാനം വനിതകളുമാണ്. സൗദി പുരുഷ ജീവനക്കാരുടെ എണ്ണത്തിൽ മൂന്നാം പാദത്തിൽ 1842 പേരുടെ വർധനയുണ്ടായി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദി പുരുഷ ജീവനക്കാർ 11,74,000 ആണ്. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ പുരുഷ ജീവനക്കാർ 11,72,000 ത്തോളം ആയിരുന്നു. സൗദി വനിതാ ജീവനക്കാരുടെ എണ്ണത്തിലാണ് ഏറ്റവും വലിയ വളർച്ച രേഖപ്പെടുത്തിയത്. ഒരു വർഷത്തിനിടെ വനിതാ ജീവനക്കാരുടെ എണ്ണത്തിൽ 32,000 ത്തിലേറെ പേരുടെ വർധനവുണ്ടായി. ഈ വർഷം മൂന്നാം പാദത്തെ കണക്കുകൾ പ്രകാരം വനിതാ ജീവനക്കാർ 5,45,090 ആണ്. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ വനിതാ ജീവനക്കാർ 5,14,860 ആയിരുന്നു. 
ഈ വർഷം മൂന്നാം പാദത്തിലെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ സൗദികളുടെ ശരാശരി വേതനം 6133 റിയാലായി വർധിച്ചിട്ടുണ്ട്. ഈ വർഷാദ്യം മുതൽ സ്വദേശികളുടെ വേതനത്തിൽ 4.6 ശതമാനം വർധന രേഖപ്പെടുത്തി. കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ സൗദി ജീവനക്കാരുടെ ശരാശരി വേതനം 5861 റിയാലായിരുന്നു. ഒമ്പതു മാസത്തിനിടെ സ്വദേശികളുടെ ശരാശരി വേതനത്തിൽ 272 റിയാലിന്റെ വർധനയുണ്ടായി. 
സൗദി വനിതകളുടെ ശരാശരി വേതനം 3955 റിയാലായി ഉയർന്നു. ഒന്നും രണ്ടും മൂന്നും പാദങ്ങളിൽ സൗദി വനിതകളുടെ വേതനം വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. സൗദി പുരുഷ ജീവനക്കാരുടെ ശരാശരി വേതനം 7144 റിയാലായി ഉയർന്നു. പുരുഷ ജീവനക്കാരുടെ വേതനവും തുടർച്ചയായി മൂന്നാം പാദത്തിലും വർധിച്ചു. ആദ്യ പാദത്തിൽ വനിതാ ജീവനക്കാരുടെ വേതനം 3884 റിയാലും പുരുഷ ജീവനക്കാരുടെ വേതനം 7026 റിയാലും രണ്ടാം പാദത്തിൽ വനിതാ ജീവനക്കാരുടെ വേതനം 3923 റിയാലും പുരുഷ ജീവനക്കാരുടെ വേതനം 7144 റിയാലുമായിരുന്നു. പുരുഷ, വനിതാ ജീവനക്കാരുടെ ശരാശരി വേതനം ആദ്യ പാദത്തിൽ 6028 റിയാലും രണ്ടാം പാദത്തിൽ 6083 റിയാലുമായിരുന്നു. കഴിഞ്ഞ വർഷം അവസാന പാദത്തിൽ വനിതാ ജീവനക്കാരുടെ ശരാശരി വേതനം 3819 റിയാലും പുരുഷ ജീവനക്കാരുടെ ശരാശരി വേതനം 6810 റിയാലും സ്ത്രീപുരുഷ ജീവനക്കാരുടെ മൊത്തത്തിലുള്ള ശരാശരി വേതനം 5861 റിയാലും ആയിരുന്നെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 

Latest News