കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള അന്യഭാഷ താരം വിജയ് ആണ്. അതിനാല്‍ തന്നെ വിജയ് ചിത്രങ്ങള്‍ക്ക് കേരളത്തില്‍ വമ്പന്‍ സ്വീകരണമാണ് ലഭിക്കാറുള്ളത്. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയെയും കായംകുളം കൊച്ചുണ്ണിയെയും തകര്‍ത്ത് കൊണ്ടായിരുന്നു സര്‍ക്കാരിന്റെ വരവ്. ബോക്‌സോഫീസില്‍ മിന്നുന്ന പ്രകടനം നടത്തുമെന്നാണ് സൂചന.
ബിഗ് റിലീസ് എന്ന് പറഞ്ഞെത്തിയ കായംകുളം കൊച്ചുണ്ണിയ്ക്ക് 350 ന് മുകളില്‍ തിയറ്ററുകളായിരുന്നു റിലീസ് ദിവസം ലഭിച്ചിരുന്നത്. എന്നാല്‍ വിജയ് നായകനായി അഭിനയിച്ച സര്‍ക്കാരിന് 412 ഓളം സ്‌ക്രീനുകളാണ് ലഭിച്ചത്. മൂന്നുറിലധികം ഫാന്‍സ് ഷോകളായിരുന്നു സംഘടിപ്പിച്ചിരുന്നത്. അതില്‍ 25 എണ്ണം ലേഡീസ് ഫാന്‍സ് ഷോ കളുമായിരുന്നു. പല സെന്ററുകളിലും പുലര്‍ച്ചെ നാലര മണിയോടെ ഫാന്‍സ് ഷോ ആരംഭിച്ചിരുന്നു. 561 സ്‌ക്രീനുകളില്‍ 24 മണിക്കൂര്‍ മാരത്തോണ്‍ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. ത്തില്‍ നിന്നും ആദ്യമായിട്ടാണ് ഒരു സിനിമയ്ക്ക് നാനൂറിന് മുകളില്‍ പ്രദര്‍ശന കേന്ദ്രങ്ങള്‍ ലഭിക്കുന്നത്. റിലീസിന് മുന്‍പ് മൂന്‍കൂട്ടിയുള്ള ബുക്കിംഗും തകൃതിയായി നടന്നിരുന്നു. കേരളത്തില്‍ നിന്നും മൂന്ന് കോടിയോളം രൂപ ആദ്യമേ നേടി. ഈ വര്‍ഷം ഇത്രയും വലിയൊരു തുക ലഭിക്കുന്ന ആദ്യ സിനിമ എന്ന നേട്ടവും സര്‍ക്കാര്‍ സ്വന്തമാക്കി.