തളിപ്പറമ്പ് - പി.കെ.ശ്രീമതി ടീച്ചര്‍ എം.പിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ അപവാദ പ്രചാരണം നടത്തിയ യുവാവിനെ റിമാന്‍ഡ് ചെയ്തു. ബി.ജെ.പി പ്രവര്ത്തകന് നടുവില്‍ കപ്പള്ളി ഹൗസില്‍ സജിത്തിനെയാണ്(39) കോടതി റിമാന്‍ഡു ചെയ്തത്.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ശ്രീമതി ടീച്ചര്‍ നടത്തിയ പ്രസംഗത്തിനെതിരെ ബി.ജെ.പി നേതാവ് ഗോപാലകൃഷ്ണന് പ്രസംഗിച്ചിരുന്നു. സ്ത്രീ എന്ന നിലയില്‍ എം.പിയെ അപമാനിക്കുന്നവിധമാണ് പ്രസംഗിച്ചത്. അത് യുട്യൂബിലൂടെ പ്രചരിപ്പിക്കുകയും അപമാനകരമായ ദൃശ്യങ്ങള്‍ ചേര്‍ക്കുകയും ചെയ്തുവെന്നതാണ് സജിത്തിനെതിരായ കുറ്റം.