കാസർകോട്- ഹർത്താൽ ദിനത്തിൽ ഉറൂസ് കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിൽ അറസ്റ്റിലായ അഞ്ചു പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ബംബ്രാണയിലെ സഞ്ജയ്(20), ആരിക്കാടി കോരിക്കണ്ടത്തെ നവീൻ റൈ(22), ബംബ്രാണ ചൂരിത്തടുക്കയിലെ രാജേഷ്(21), കോയിപ്പാടി കടപ്പുറത്തെ അഖിലേഷ്(21), കുമ്പളയിലെ ഓട്ടോ ഡ്രൈവർ കളത്തൂർ ചെക്ക് പോസ്റ്റിന് സമീപത്തെ പ്രവീൺ(36) എന്നിവരെയാണ് കാസർകോട് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തത്. ഇവരിൽ ബംബ്രാണയിലെ സഞ്ജയ്(20), ബംബ്രാണ ചൂരിത്തടുക്കയിലെ രാജേഷ്(21) എന്നിവർക്കെതിരെ കാപ്പ ചുമത്താൻ കുമ്പള സ്റ്റേഷൻ സി.ഐ കെ.പ്രേംസദൻ നടപടി തുടങ്ങി. സഞ്ജയിനെതിരെ നിലവിൽ നാല് കേസുകളുണ്ട്. കുമ്പള പോലീസ് സ്റ്റേഷനിലും എക്സൈസിലുമായി ഓരോ മദ്യക്കടത്തു കേസും രണ്ട് അടിപിടിക്കേസുകളുമാണ് സഞ്ജയിന്റെ പേരിലുള്ളത്. രാജേഷ് മൂന്ന് അക്രമക്കേസുകളിലും പ്രതിയാണ്. ശബരിമല സംരക്ഷണ സമിതി നടത്തിയ ഹർത്താലിനിടെയാണ് കുമ്പളയിലെ പള്ളി ഉറൂസ് കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം നടന്നത്.