ഡിലീറ്റ് ഫീച്ചര്‍ ദുരുപയോഗം അവസാനിപ്പിക്കാന്‍ വാട്‌സ്ആപ്പിന്റെ നടപടി. വര്‍ഷങ്ങള്‍ക്ക് മുമ്പ് അയച്ച സന്ദേശങ്ങള്‍ പോലും ഡിലീറ്റ് ചെയ്യുന്നതിന് ഡിലീറ്റ് ഫോര്‍ എവരി വണ്‍ ഫീച്ചറില്‍ മോഡിഫിക്കേഷന്‍ വരുത്തുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് കമ്പനി ഈ ഫീച്ചര്‍ പരിഷ്‌കരിക്കുന്നത്.
സന്ദേശം ലഭിച്ച ഫോണില്‍ ഡിലീറ്റ് റിക്വസ്റ്റ് സ്വീകരിക്കാനുള്ള സമയപരിധി 13 മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്‍ഡായിരിക്കും.
ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഉപയോഗിച്ചുള്ള പിന്‍വലിക്കല്‍ അപേക്ഷ സ്വീകര്‍ത്താവിന്റെ ഫോണില്‍ ലഭിച്ചാല്‍ മാത്രമേ ആ സന്ദേശം അപ്രത്യക്ഷമാവുകയുള്ളൂ. 13 മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്‍ഡ് സമയ പരിധിക്കുള്ളില്‍ എപ്പോഴെങ്കിലും ഫോണ്‍ പ്രവര്‍ത്തനക്ഷമമായാല്‍ സന്ദേശം നീക്കം ചെയ്യപ്പെടും. ഈ സമയപരിധിക്കു ശേഷമാണെങ്കില്‍ മെസേജ് ഡിലീറ്റാവില്ല.
സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള സമയപരിധിയില്‍ മാറ്റം വരുത്തിയിട്ടില്ല. അത് ഒരുമണിക്കൂര്‍ എട്ടു മിനിറ്റ് 16 സെക്കന്‍ഡായി തുടരും. വാട്‌സ്ആപ്പ് ആദ്യമായി ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ അവതരിപ്പിക്കുമ്പോള്‍ സമയപരിധി ഏഴ് മിനിറ്റ് മാത്രമായിരുന്നു. ഈ വര്‍ഷമാദ്യമാണ് ഒരുമണിക്കൂറിലധികമായി സമയപരിധി വര്‍ധിപ്പിച്ചത്.