ദുബായ്- കോടികളുടെ സമ്മാനത്തുകയുള്ള ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പ്രവാസി മലയാളിയായ രമേശ് കൃഷ്ണന്‍കുട്ടി, പാക്കിസ്ഥാന് പൗരനായ ഇംറാന്‍ ഇസ്ഹാഖ് എന്നിവര്‍ക്ക് 10 ലക്ഷം ഡോളര്‍ വീതം സമ്മാനം ലഭിച്ചു. ദുബായിലെ ഒരു ഓട്ടോ മൊബൈല്‍ വര്‍ക്ക്ഷോപ്പില്‍ ടെക്നീഷ്യനാണ് 48കാരനായ രമേശ്. മറ്റു ഒമ്പതു സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നാണ് രമേശ് ടിക്കറ്റെടുത്തത്. സമ്മാനത്തുക പത്തു പേര് വീതംവച്ചെടുക്കും. പാക്കിസ്ഥാനിലെ ലാഹോറില്‍ നിന്നുള്ള ഇംറാന്‍ സമ്മാനത്തുക ബിസിനസില്‍ നിക്ഷേപിക്കാനും ഭൂമി വാങ്ങാനും വിനിയോഗിക്കുമെന്നും അറിയിച്ചു. മറ്റൊരു ഇന്ത്യക്കാരന് ഉള്‍പ്പെടെ മറ്റു നാലു പേര്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും ലഭിച്ചു. 42കാരനാ അനില്‍ കുമാര്‍ എന്ന ദുബയ് പ്രവാസിക്ക് സൂപ്പര്‍ ബൈക്കായ ചീഫ്റ്റൈന്‍ നേടി. യുക്രൈന് പൗരനായ കുസ്നിയെത്സോവ് അലക്സാണ്ടര്‍ ഓഡി എ8എല്‍ കാറും സൗദി പൗരന് തുര്‍കി അല്‍ അവ്വാദ് ബിഎംഡബ്ല്യു 760 എല്‍ ഐഎക്സ് ഡ്രൈവും സ്വമാക്കി. സ്കോട്ടിഷ് പൗരനായ ഇയാന്‍ മക്ലാരന് ബി.എം.ഡബ്ല്യു ആര് 1200 ആര് എസ് സൂപ്പര്‍ ബൈക്കും ലഭിച്ചു.