ലണ്ടൻ- മികച്ച ഗോളിയായി തിബൊ കോർട്‌വയെ തെരഞ്ഞെടുത്തെങ്കിലും ഫിഫയുടെ വേൾഡ് ഇലവനിൽ ബെൽജിയംകാരന് സ്ഥാനം കിട്ടിയില്ല. ലോകകപ്പിൽ നിരാശപ്പെടുത്തിയ സ്‌പെയിൻ ഗോൾകീപ്പർ ഡേവിഡ് ഡി ഗിയയാണ് ലോക ഇലവനിലെ ഗോൾകീപ്പർ. കോർട്‌വയുടെ ടീമായ റയൽ മഡ്രീഡിനാണ് ലോക ഇലവനിൽ ആധിപത്യം. മികച്ച കളിക്കാരനായി പരിഗണിക്കപ്പെട്ടിരുന്ന മുഹമ്മദ് സലാഹും ലോക ഇലവനിൽ ഇല്ല.
ടീം: ഡേവിഡ് ഡി ഗിയ (സ്‌പെയിൻ, മാഞ്ചസ്റ്റർ യുനൈറ്റഡ്), ഡാനി ആൽവേസ് (ബ്രസീൽ, പി.എസ്.ജി), മാഴ്‌സെലൊ (ബ്രസീൽ, റയൽ മഡ്രീഡ്), സെർജിയൊ റാമോസ് (സ്‌പെയിൻ, റയൽ മഡ്രീഡ്), റഫായേൽ വരാൻ (ഫ്രാൻസ്, റയൽ മഡ്രീഡ്), എഡൻ ഹസാഡ് (ബെൽജിയം, ചെൽസി), എൻഗോലൊ കാണ്ടെ (ഫ്രാൻസ്, ചെൽസി), ലൂക്ക മോദ്‌റിച് (ക്രൊയേഷ്യ, റയൽ മഡ്രീഡ്), ക്രിസ്റ്റ്യാനൊ റൊണാൾഡൊ (പോർചുഗൽ, യുവന്റസ്), കീലിയൻ എംബാപ്പെ (ഫ്രാൻസ്, പി.എസ്.ജി), ലിയണൽ മെസ്സി (അർജന്റീന, ബാഴ്‌സലോണ)