Monday , September   24, 2018
Monday , September   24, 2018

അരക്കോടിയുടെ കുതിര

ടിപ്പു സുൽത്താന്റെ ഭരണകാലത്ത് കുതിരകളെ വാങ്ങാൻ ഈ ചന്തയാണ് ഉപയോഗിച്ചു വന്നിരുന്നത് എന്നു പറയപ്പെടുന്നു. ഉൽസവത്തിനായി ലക്ഷക്കണക്കിന് ഭക്തർമാരോടൊപ്പം നിരവധി വ്യാപാരികളും ഇവിടെ ഈ സമയത്ത് എത്തുന്നു. 

തമിഴ്‌നാട് ഈറോഡ് അന്തിയൂരിലെ 500 വർഷത്തിലേറെ പഴക്കമുള്ള ഗുരുനാഥസ്വാമി ക്ഷേത്രത്തിലെ ഉൽസവം ശ്രദ്ധേയമാകുന്നത് ഇവിടെ നടക്കുന്ന കന്നുകാലി ചന്തയുടെ സവിശേഷത കൊണ്ടു കൂടിയാണ്.നിരവധി ഇനത്തിലുള്ള മൃഗങ്ങൾ ലേലത്തിന് ഇവിടെ എത്തുന്നുണ്ടെങ്കിലും ഏറെ ശ്രദ്ധിക്കപ്പെടുന്നത് കുതിര ചന്തയാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്നും ഇറക്കുമതി ചെയ്യുന്ന കുതിരകളാണ് ഇവിടെ വിൽപനക്കായി എത്തുന്നത്. 
ടിപ്പു സുൽത്താന്റെ ഭരണകാലത്ത് കുതിരകളെ വാങ്ങാൻ ഈ ചന്തയാണ് ഉപയോഗിച്ചു വന്നിരുന്നത് എന്നു പറയപ്പെടുന്നു. ഉൽസവത്തിനായി ലക്ഷക്കണക്കിന് ഭക്തർമാരോടൊപ്പം നിരവധി വ്യാപാരികളും ഇവിടെ ഈ സമയത്ത് എത്തുന്നു. 
ക്ഷേത്രത്തിന് സമീപമുള്ള കർഷകരായ സ്ഥല ഉടമകൾ സ്വയമേ വിട്ടുകൊടുക്കുന്ന 50 ഏക്കർ സ്ഥലത്താണ് ചന്ത നടക്കുന്നത്. കാത്തിയ വാരി, മാർ വാരി, ഘോഷയാത്രക്ക് ഉപയോഗിക്കുന്ന പഞ്ച കല്യാണി തുടങ്ങി 50000 രൂപ മുതൽ 50 ലക്ഷം രൂപ വരെ വിലയുള്ള കുതിരകൾ ഇവിടെ വിൽപനക്ക് എത്തുന്നു. നാടൻ കന്നുകാലികളുടെ വിപുലമായ ശേഖരവും ഇവിടെയുണ്ട്.
ഇവിടെ ഇത്തവണ നല്ല തിരക്കാണ്. നാടൻ മാടുകൾക്കൊപ്പം ആടുകൾ, വിവിധ ഇനത്തിൽപ്പെട്ട നായ്ക്കൾ കന്നുകാലികളെ അലങ്കരിക്കുന്ന കയറുകളും അനുബന്ധ സാധനങ്ങളും ചന്തയിൽ ലഭിക്കും. തൂവെള്ള നിറത്തിലുള്ള ഓസ്‌ട്രേലിയൻ ആടുകൾ, സംഗീതത്തിന് അനുസരിച്ച് നൃത്തം ചെയ്യുന്ന കുതിരകൾ എല്ലാം ഇവിടെ കൗതുക കാഴ്ച ഒരുക്കുന്നു.