Wednesday , September   26, 2018
Wednesday , September   26, 2018

ദീപക്ക് പരിക്ക്, ഇന്ത്യക്ക് നിരാശ

ജിംനാസ്റ്റിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ദീപ കര്‍മാക്കര്‍ പരിക്കേറ്റ് പിന്മാറി. കഴിഞ്ഞ ഒളിംപിക്‌സില്‍ കഷ്ടിച്ച് വെങ്കലം കൈവിട്ട ത്രിപുരക്കാരി രണ്ടു വര്‍ഷമായി പരിക്കുമായി വലയുകയാണ്. കാല്‍മുട്ടിനാണ് പരിക്കേറ്റത്. കാല്‍മുട്ടിന് ഈയിടെ ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. ടീം, അപ്പാരറ്റസ് യോഗ്യതാ മത്സരങ്ങള്‍ക്കായി പരിശീലനം നടത്തുമ്പോള്‍ പരിക്ക് വഷളായി. പരിക്കുമായി മത്സരിച്ച ദീപക്ക് വനിതാ വോള്‍ടില്‍ മികച്ച പ്രകടനം നടത്താനായില്ല. വ്യക്തിഗത ഫൈനലിലേക്ക് യോഗ്യത നേടാനും സാധിച്ചില്ല. വോള്‍ടില്‍ ബുദ്ധ അരുണ റെഡ്ഢിയും പ്രണതി നായിക്കുമാണ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ദീപ ഇന്‍ഡിവിജ്വല്‍ ബീം ഇനത്തില്‍ യോഗ്യത നേടിയിട്ടുണ്ട്. എന്നാല്‍ അത് ദീപയുടെ ഇഷ്ട ഇനമല്ല.
ഒളിംപിക്‌സിന് രണ്ടു വര്‍ഷം മാത്രം ശേഷിക്കെ ദീപയുടെ പരിക്ക് വഷളാവരുതെന്ന ചിന്തയിലാണ് കോച്ച് ബിശേഷ്വര്‍ നന്തി. ദീപയുടെ സ്‌പെഷ്യലായ പ്രോദുനോവ വോള്‍ടിന് ഈ ഘട്ടത്തില്‍ ശ്രമിക്കരുതെന്ന് നേരത്തെ തന്നെ കോച്ച് നിര്‍ദേശം നല്‍കിയിരുന്നു.