Wednesday , September   26, 2018
Wednesday , September   26, 2018

അങ്കിത മെഡല്‍ ഉറപ്പാക്കി

ഏഷ്യന്‍ ഗെയിംസിന്റെ വനിതാ ടെന്നിസ് സിംഗിള്‍സില്‍ ഇന്ത്യയുടെ അങ്കിത റയ്‌ന മെഡല്‍ ഉറപ്പാക്കി. ഹോങ്കോംഗിന്റെ യൂഡിസ് വോംഗ് ചോംഗിനെ നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പിച്ച് അങ്കിത സെമി ഫൈനലിലെത്തി. സ്‌കോര്‍: 6-4, 6-1.
കഴിഞ്ഞ ഏഷ്യാഡില്‍ ഇന്ത്യ ടെന്നിസ് അഞ്ച് മെഡലുകള്‍ നേടിയിരുന്നു. മിക്‌സഡ് ഡബ്ള്‍സില്‍ സാനിയ മിര്‍സ-സാകേത് മയ്‌നേനി സഖ്യം സ്വര്‍ണവും പുരുഷ ഡബ്ള്‍സില്‍ സാകേത്-സനം സിംഗ് ജോഡി വെള്ളിയും കരസ്ഥമാക്കി. യുകി ഭാംബ്രി (പുരുഷ സിംഗിള്‍സ്), സാനിയ-പ്രാര്‍ഥന തോംബാരെ (വനിതാ ഡബ്ള്‍സ്), യുകി-ദിവിജ് ശരണ്‍ (പുരുഷ ഡബ്ള്‍സ്) എന്നിവര്‍ക്ക് വെങ്കലം കിട്ടി.