Tuesday , August   21, 2018
Tuesday , August   21, 2018

ഇടുക്കിയിൽ അഞ്ചാമത്തെ ഷട്ടറും തുറന്നു; ഒരു സെക്കന്റിൽ നാലു ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക്

തൊടുപുഴ- മഴയും നീരൊഴുക്കും കുറയാത്തതിനെ തുടർന്ന് ഇടുക്കി-ചെറുതോണി അണക്കെട്ടിലെ അഞ്ചാമത്തെ ഷട്ടറും തുറന്നു. നാലാമത്തെ ഷട്ടർ തുറന്നിട്ടും ജലനിരപ്പ് കുറയാത്തതിനെ തുടർന്നാണ് അഞ്ചാമത്തെ ഷട്ടറും തുറന്നത്.  മൂന്ന് ഷട്ടറുകൾ ഓരോ മീറ്ററും നാലാമത്തെയും അഞ്ചാമത്തെയും ഷട്ടർ അൻപത് സെന്റിമീറ്ററുമാണ് തുറന്നത്. ഇതോടെ നാലു ലക്ഷം ലിറ്റർ വെള്ളം ഒരു സെക്കന്റിൽ പുറത്തേക്ക് പോകും. ഉച്ചക്ക് ഒരു മണിവരെ ഡാമിലെ ജലനിരപ്പ് 2406.1 അടിയാണ്. 2400.38 ആണ് ഡാമിന്റെ സംഭരണശേഷി. ഇന്നലെ വൈകിട്ടോടെ ട്രയൽ റൺ അവസാനിപ്പിക്കുമെന്ന് സർക്കാർ അറിയച്ചിരുന്നെങ്കിലും ഡാമിലെ ജലനിരപ്പ് കുറയാത്ത സഹചര്യത്തിൽ ജലം പുറത്തേക്ക് ഒഴുക്കുന്നത് തുടരുകയാണ്.

Latest News