Monday , June   17, 2019
Monday , June   17, 2019

ദിലീപ് വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക് 

നീണ്ട ഇടവേളയ്ക്ക് ശേഷം ദിലീപ് വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക്. ദിലീപ് ചിത്രം പ്രൊഫസര്‍ ഡിങ്കന്റെ അടുത്ത ഘട്ടം ചിത്രീകരണം ആരംഭിക്കുകയായി. രാമചന്ദ്രബാബുവിന്റെ ആദ്യ സംവിധാന സംരംഭമാണ് ഡിങ്കന്‍. കമ്മാരസംഭവത്തിന് ശേഷം ദിലീപ് നായകനായി എത്തുന്ന സിനിമയാണ് പ്രൊഫസര്‍ ഡിങ്കന്‍. നമിത തന്നെയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. കമ്മാരസംഭവത്തിലും നമിത തന്നെയായിരുന്നു നായിക. ദുബായ്, എറണാകുളം എന്നിവിടങ്ങളാകും പ്രധാനലൊക്കേഷന്‍. ന്യൂ ടിവിയുടെ ബാനറില്‍ സനല്‍ തോട്ടമാണ് നിര്‍മാണം. റാഫിയാണ് തിരക്കഥ. ഒരു മാജിക്കുകാരനായാണ് ദിലീപ് എത്തുന്നത്. അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, സൃന്ദ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Latest News