Wednesday , August   22, 2018
Wednesday , August   22, 2018

ഷംപൂ ബോട്ടിലില്‍ ഒളിക്യാമറ; പകര്‍ത്തിയത് 34 സ്ത്രീകളുടെ കുളി

 
ഷാംപു ബോട്ടിലുകളില്‍ ക്യാമറ ഒളിപ്പിച്ച് 34 സ്ത്രീകള്‍ കുളിക്കുന്ന രംഗങ്ങള്‍ പകര്‍ത്തിയതായി ന്യൂസിലാന്‍ഡുകാരന്റെ കുറ്റസമ്മതം. തന്റെ ഗസ്റ്റ്ഹൗസില്‍ താമസിച്ച സ്ത്രീകളുടെ നഗ്നതയാണ് ഇയാള്‍ രഹസ്യ ക്യാമറകളില്‍ പകര്‍ത്തിയത്.
 

 
2107 ഡിസംബര്‍ മുതല്‍ 2018 ഫെബ്രുവരി വരെ 219 രഹസ്യ റെക്കോര്‍ഡിംഗ് നടത്തിയതായാണ് നോര്‍ട്ട് അയലന്‍ഡിലെ ഹവാക്‌സ് ബോയിലുള്ള യുവാവ് സമ്മതിച്ചതെന്ന് പോലീസ് അറിയിച്ചു. അസുഖബാധിതയായി കഴിയുന്ന ഭാര്യയുള്ള ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസും കോടതിയും വെളിപ്പെടുത്തിയില്ല.
രഹസ്യമായി പകര്‍ത്തിയ കുളിസീനുകള്‍ വിശദീകരണങ്ങളോടെ അശ്ലീല വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തതായും പ്രതി സമ്മതിച്ചു. ഇരകളില്‍ ഭൂരിഭാഗവും 30 വയസ്സിനു താഴെ പ്രായമുള്ള സ്ത്രീകളാണ്. ചുമലുകള്‍ക്കും കാല്‍മുട്ടിനും ഇടയിലുള്ള ഭാഗങ്ങള്‍ ലഭിക്കുന്ന രീതിയില്‍ ക്യാമറ ക്രമീകരിച്ചതിനാല്‍ ഇരകളുടെ മുഖങ്ങള്‍ അപൂര്‍വമായേ ലഭിച്ചിട്ടുള്ളൂ.
 
രഹസ്യ ക്യാമറകള്‍ സ്ഥാപിച്ച ഷാംപൂ ബോട്ടിലുകള്‍ വീട്ടില്‍ സ്വയം നിര്‍മിച്ചതാണോ ഓണ്‍ലൈനില്‍ വാങ്ങിയതാണോയെന്ന് വ്യക്തമായിട്ടില്ല. ഒരു രാത്രി മുതല്‍ രണ്ടാഴ്ചകള്‍ വരെ ഇയാളുടെ ഗസ്റ്റ് ഹൗസില്‍ തങ്ങിയ സ്ത്രീകളെ പോലീസ് കണ്ടെത്തി.

വൈദികരെ കൂദാശകളിൽനിന്ന് മാറ്റിനിർത്തും; കുറ്റം തെളിഞ്ഞാൽ ആജീവനാന്ത വിലക്ക്‌


ആശ്രിതരുടെ റീ എൻട്രി ഫൈനൽ എക്‌സിറ്റിന് തടസമല്ല 


കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും മലയാളം ന്യൂസ് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

ഇയാള്‍ നടത്തിയിരുന്ന ഹോംസ്‌റ്റേയില്‍ താമസിച്ച സ്ത്രീകള്‍ കുളിമുറിയില്‍ കയറിയാല്‍ ഷാംപൂ ബോട്ടിലുകളില്‍ ഒളിപ്പിച്ച രഹസ്യ ക്യാമറ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിപ്പിച്ചിരുന്നത്. പിന്നീട് ഷാംപൂ ബോട്ടിലില്‍നിന്ന് ക്യാമറയെടുത്ത് കംപ്യൂട്ടറില്‍ ഡൗണ്‍ലോഡ് ചെയ്യുകയായിരുന്നു പതിവെന്ന് പ്രതി ഹാസ്റ്റിംഗ്‌സ് ഡിസ്ട്രിക്ട് കോടതിയില്‍ പറഞ്ഞു. കൂടുതല്‍ റെക്കോര്‍ഡിംഗ് നടത്തുന്നതിന് കമന്റുകള്‍ നല്‍കി പ്രോത്സാഹിപ്പിക്കണമെന്ന അഭ്യര്‍ഥനയോടെയാണ് ഇയാള്‍ വിഡിയോകള്‍ പോണ്‍ സൈറ്റില്‍ പോസ്റ്റ് ചെയ്തിരുന്നത്.

 
ഇരകളില്‍ ചിലരുടെ തൊഴിലും മറ്റുവിവരങ്ങളും സൈറ്റില്‍ വെളിപ്പെടുത്തിയിരുന്നു. അവരുമായി താന്‍ എന്തൊക്കെ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും എങ്ങനെയാണ് അവരുടെ സ്വകാര്യത പകര്‍ത്തിയതെന്നും വിശദീകരിക്കുന്നതായിരുന്നു വിഡിയോകളോടൊപ്പമുള്ള കുറിപ്പുകള്‍. ഈ വിഡിയോകളെല്ലാം ന്യൂസിലാന്‍ഡ് പോലീസ് നീക്കം ചെയ്തു.
 
ഭാര്യക്ക് ഹൃദ്രോഗമുണ്ടെന്നും പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ അവര്‍ ഹൃദയം പൊട്ടി മരിക്കുമെന്നും പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചു. 34 ഇരകളുടെ ദൃശ്യങ്ങളാണ് പ്രതി ലോകം മുഴുവന്‍ പരത്തിയതെന്ന് അഭിഭാഷകന്റെ വാദത്തെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ വാദിച്ചു.
പ്രതിയുടെ ഭാര്യയുടെ നിലയെ കുറിച്ച് കൂടുതല്‍ അറിയാനുള്ളതിനാല്‍ തല്‍ക്കാലം പേര് വെളിപ്പെടുത്തരുതെന്നാണ് ജഡ്ജി ജിയോഫ് റിയയുടെ ഉത്തരവ്.
ജാമ്യം അനുവദിച്ച പ്രതിക്കുള്ള ശിക്ഷ ഒക്ടോബറില്‍ വിധിക്കും. പരമാവധി 14 വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 
 

Latest News