Tuesday , December   11, 2018
Tuesday , December   11, 2018

അയാള്‍ ജനനേന്ദ്രിയത്തില്‍ പിടിച്ചു; യു.എന്‍ ഉദ്യോഗസ്ഥനെതിരെ എട്ട് യുവാക്കള്‍

ലൈംഗിക പെരുമാറ്റ ദൂഷ്യത്തിന്റേ പേരില്‍ സീനിയര്‍ യു.എന്‍ ഉദ്യോഗസ്ഥന്‍ അന്വേഷണം നേരിടുന്നു.  ലിംഗ സമത്വവും യുവജന പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിനും വനിതാശാക്തീകരണത്തിനും നിയോഗിക്കപ്പെട്ട രവി കാര്‍ക്കരക്കെതിരെയാണ് അന്വേഷണം.
 
യു.എന്‍ വനിതാ ഡെപ്യൂട്ടി എക്‌സിക്യുട്ടീവ് ഡയരക്ടറായിരുന്ന ലക്ഷ്മി പുരിയുടെ സീനിയര്‍ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ച രവി കാര്‍ക്കരക്ക് ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായി ഒരു വര്‍ഷത്തിലേറെയായി ശമ്പളം ലഭിക്കുന്നില്ലെന്നും ന്യൂസ് വീക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.
 
എട്ട് പുരുഷന്മാരാണ് രവി കാര്‍ക്കരക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. പദവി ദുരുപയോഗം ചെയ്താണ് ഇയാള്‍ യുവാക്കളെ ലൈംഗിമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ ജീവനക്കാരുടെ ലൈംഗിക ചേഷ്ടമുതല്‍ ബലാത്സംഗം വരെയുള്ള നിരവധി ആരോപണങ്ങള്‍ നേരിടുന്ന യു.എന്നിന് കനത്ത ആഘാതമേല്‍പിക്കുന്നതാണ് റിപ്പോര്‍ട്ട്.
 
2016 ഡിസംബര്‍ ഒന്നിന് താനും കാര്‍ക്കരയും മാത്രം ഹോട്ടല്‍ മുറിയിലായിരുന്നപ്പോള്‍ ജനനേന്ദ്രിയത്തില്‍ പിടിച്ചിവെന്ന് 25 കാരനായ സ്റ്റീവ് ലീ ന്യൂസ് വീക്കിനോട് പറഞ്ഞു. അശ്ലീല സൈറ്റുകളുടെ ലിങ്കുകള്‍ അയച്ചും മുഷ്ടിമൈഥുനത്തിനു ക്ഷണിച്ചും രവി കാര്‍ക്കര നടത്തിയ പെരുമാറ്റ ദൂഷ്യങ്ങളുടെ കഥകളാണ് ന്യൂസ് വീക്കിലും ഗാര്‍ഡിയനിലുമുള്ളത്.

Latest News