Wednesday , August   22, 2018
Wednesday , August   22, 2018

സൗദിവത്കരണത്തിൽ ഇളവുമായി തൊഴിൽ മന്ത്രാലയം

റിയാദ് - സമ്പൂർണ്ണ സൗദിവത്കരണം പ്രഖ്യാപിച്ച പുതിയ പന്ത്രണ്ട് മേഖലകളിൽ തൊഴിൽ മന്ത്രാലയം ഇളവ് പ്രഖ്യാപിച്ചു. നേരത്തെ നൂറു ശതമാനം സൗദിവത്കരണമാണ് പ്രഖ്യാപിച്ചിരുന്ന സ്ഥാനത്ത് എഴുപത് ശതമാനമാക്കി ചുരുക്കി. പുതുതായി പന്ത്രണ്ടു മേഖലകളിൽ കൂടി ഏർപ്പെടുത്തുന്ന സമ്പൂർണ സൗദിവൽക്കരണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് സൗദി തൊഴിൽ മന്ത്രാലയം പുറത്തുവിട്ട വിശദീകരണത്തിലാണ് ഇക്കാര്യമുള്ളത്. നിബന്ധനകൾക്ക് വിധേയമായി ചില മേഖലകളെയും സൗദിവത്കരണത്തിൽനിന്ന് ഒഴിവാക്കി. ക്ലീനിംഗ്, ലോഡിംഗ്, മെക്കാനിക്, ടെക്‌നീഷ്യൻമാർ, കടകളുടെ മാനേജർ എന്നീ മേഖലകളിൽ വിദേശികളെ നിയമിക്കാം. മാനേജർ പോസ്റ്റിലേക്ക് രണ്ടു വർഷത്തേക്ക് മാത്രമേ ഈ തസ്തികയിൽ ജോലി ചെയ്യാനാകൂ. സെപ്റ്റംബർ 11 മുതൽ മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കാനിരിക്കുന്ന പന്ത്രണ്ട് മേഖലകളിലെ സൗദിവത്കരണം സംബന്ധിച്ചാണ് തൊഴിൽ മന്ത്രാലയം വിശദീകരണം നൽകിയത്. കാർബൈക്ക് ഷോറൂമുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾകുട്ടികൾക്കുള്ള വസ്ത്രങ്ങൾപുരുഷ ഉൽപന്നങ്ങൾ, ഫർണിച്ചർ കടകൾ, പാത്ര കടകൾ എന്നിവിടങ്ങളിൽ സെപ്റ്റംബർ 11 മുതലും വാച്ച് കടകൾ, കണ്ണട കടകൾ (ഒപ്റ്റിക്കൽസ്), ഇലക്ട്രിക്ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിൽ നവംബർ ഒമ്പതു മുതലും മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ, സ്‌പെയർ പാർട്‌സ് കടകൾ, കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടകൾ, കാർപെറ്റ് കടകൾ, ചോക്കലേറ്റ് പലഹാര കടകൾ എന്നീ സ്ഥാപനങ്ങളിൽ 2019 ജനുവരി ഏഴു മുതലും സൗദിവത്കരണം നടപ്പാക്കും. 
നിലവിൽ ചില്ലറ വ്യാപാര മേഖലയിൽ സൗദിവൽക്കരണം 24 ശതമാനമാണ്. ബഖാലകൾ പോലുള്ള ചെറുകിട ചില്ലറ വ്യാപാര സ്ഥാപനങ്ങളിൽ സൗദിവൽക്കരണം പത്തു ശതമാനമാണ്.ഇത് ഘട്ടംഘട്ടമായി ഉയർത്താനാണ് പദ്ധതിയിടുന്നത്. 
2020 ഓടെ ചെറുകിട മേഖലയിൽ സൗദിവൽക്കരണം 24 മുതൽ 50 ശതമാനം വരെയായി ഉയർത്തുന്നതിനാണ് ബന്ധപ്പെട്ട വകുപ്പുകൾ ശ്രമിക്കുന്നത്. ചില്ലറ വ്യാപാര മേഖലയിൽ 70 ശതമാനം സ്ഥാപനങ്ങളും ചെറുകിട സ്ഥാപനങ്ങളാണ്. ആശ്രിത ലെവിയും സ്വകാര്യ മേഖലാ ജീവനക്കാർക്കുള്ള ലെവിയും മറ്റു ഫീസുകളും സാമ്പത്തിക പരിഷ്‌കരണങ്ങളും കാരണം അടുത്ത വർഷം ചില്ലറ വ്യാപാര മേഖലയിൽ 30 ശതമാനത്തോളം സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്ന് സർക്കാർ തന്നെ കണക്കാക്കുന്നു.
 

Latest News